അല്പം ആശ്വാസം, ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 6പേർക്ക് കാസർകോട് ഒരാൾ മാത്രം

സംസ്ഥാനത്ത് 6 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട് പേർക്കും, കൊല്ലത്തും, മലപ്പുറത്തും, പാലക്കാട്ടും, കാസർകോടും ഒരാൾക്ക് വീതം.     കേരളത്തില്‍ ആദ്യത്തെ കൊവിഡ് മരണം സ്ഥിരീകരിച്ച ദിവസമാണിന്ന്. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന മ‍ട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. 69 വയസ്സായിരുന്നു. സംസ്ഥാനത്ത് കൊവിഡ് മരണം സ്ഥിരീകരിച്ച സംഭവം നി‍ര്‍ഭാഗ്യകരവും ദുഃഖകരവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.   മാര്‍ച്ച്‌ 16-ന് ദുബായില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയതായിരുന്നു ഇദ്ദേഹം. മാര്‍ച്ച്‌ 22-നാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇദ്ദേഹത്തിന്‍റെ ഭാര്യയും ഇദ്ദേഹത്തെ വീട്ടിലെത്തിച്ച ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറും കൊവിഡ് രോഗത്തിന് ചികിത്സയിലാണ്. രാവിലെ എട്ട് മണിക്കാണ് മരണം സംഭവിച്ചത്.

കടുത്ത ന്യൂമോണിയ ലക്ഷണങ്ങളോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലാക്കുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് നേരത്തെ തന്നെ ചികിത്സയിലായിരുന്നയാളാണ് ഇദ്ദേഹം. ആരോഗ്യപ്രവര്‍ത്തകര്‍ പരമാവധി ശ്രമിച്ചെന്നും, എന്നാല്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതിനാല്‍ ഇദ്ദേഹത്തെ രക്ഷിക്കാനായില്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിരുന്നു.

ഇദ്ദേഹത്തിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയില്ല. ഭാര്യയ്ക്കും മകനും വീഡിയോയിലൂടെ മൃതദേഹം കാണിച്ചുകൊടുത്തു. തുടര്‍ന്ന് ലോകാരോഗ്യസംഘടന നി‍ര്‍ദേശിച്ചിട്ടുള്ള പ്രോട്ടോക്കോള്‍ പ്രകാരം അതീവ
أحدث أقدم
Kasaragod Today
Kasaragod Today