കാസര്‍കോട്: വടക്കന്‍ കേരളത്തിലെ ജനങ്ങളെ അടച്ചുപൂട്ടി ചികിത്സപോലും നിഷേധിക്കുന്ന തരത്തില്‍ കേരള -കര്‍ണ്ണാടക അതിര്‍ത്തി പ്രദേശത്തെ റോഡുകളെല്ലാം മണ്ണിട്ട് അടച്ചുപൂട്ടിയ നടപടിയില്‍ നിന്ന് പിന്മാറാതെ കര്‍ണാടക സര്‍ക്കാര്‍ ഉരുണ്ടു കളിക്കുന്നു. കേന്ദ്രമന്ത്രിമാരും കര്‍ണാടകത്തിലെ മലയാളി മന്ത്രിയും എം.പിമാരും അടക്കം കേരളത്തിന്റെ ആവശ്യത്തിന് നേരെ മുഖം തിരിച്ചു നടക്കുകയാണ്. കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ മുന്‍കൈയെടുത്ത് ഇന്നലെ വിളിച്ചുചേര്‍ത്ത ഉന്നത തല യോഗത്തില്‍ അതിര്‍ത്തികള്‍ തുറക്കില്ലെന്ന് തീരുമാനമെടുക്കുകയായിരുന്നു.
കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ഭീതിയില്‍ ആയ കര്‍ണാടകയിലെ ജനങ്ങളുടെ പ്രതിഷേധം ശക്തമായതാണ് അതിര്‍ത്തികള്‍ തുറക്കുന്നതിന് സര്‍ക്കാരിന് വിലങ്ങുതടിയായത് എന്നാണ് പറയുന്നത്.
ദക്ഷിണ കന്നഡയിലെ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും എം.പിമാരും എല്ലാം അതിര്‍ത്തി തുറക്കരുത് എന്ന വാദഗതിക്കാരാണ്. പ്രശ്നത്തില്‍ ഇടപെട്ടു പരിഹാരം കാണാം എന്ന് പ്രഖ്യാപിച്ചിരുന്ന കര്‍ണാടകത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയും ഒടുവില്‍ പിന്‍വാങ്ങുകയാണ്. മംഗളൂരുവിലെ മെഡിക്കല്‍ കോളേജുകള്‍, സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികള്‍, മറ്റു ചികിത്സാലയങ്ങള്‍ എല്ലാം 'ഫുള്‍' ആണെന്ന വിചിത്ര വാാദം ഉന്നയിക്കുകയാണ് കേന്ദ്രമന്ത്രി. കേരളത്തില്‍ നിന്നുള്ള രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ മുറികള്‍ ഒന്നും ഒഴിവില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു എന്നാണ് സദാനന്ദ ഗൗഡ പറയുന്നത്.
റോഡുകള്‍ രോഗികള്‍ക്ക് തുറന്ന് കൊടുക്കണമെന്നാണ് മംഗളുരുവിലെ ഡോക്ടര്‍മാര്‍ രേഖാമൂലം
ആവശ്യപ്പെട്ടത്,
കാസർകോട്ട് ഇനി ആളുകൾ മരിച്ചു വീഴുക കോറൊണകൊണ്ടായിരിക്കില്ല,മംഗലാപുരത്ത് നിന്നുള്ള തുടർ ചികിത്സകിട്ടാതെ ആയിരി
ആവശ്യപ്പെട്ടത്,
കാസർകോട്ട് ഇനി ആളുകൾ മരിച്ചു വീഴുക കോറൊണകൊണ്ടായിരിക്കില്ല,മംഗലാപുരത്ത് നിന്നുള്ള തുടർ ചികിത്സകിട്ടാതെ ആയിരി
ക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്
കേരളത്തിലേക്ക് പച്ചക്കറികളും അത്യാവശ്യ സാധനങ്ങളും കൊണ്ടുവരുന്നതിന് മൈസൂര്‍ വഴിയുള്ള രണ്ടു പ്രധാന റോഡുകള്‍ തുറന്നതായി അദ്ദേഹം വിശദീകരിക്കുന്നു. തലശ്ശേരി കൂര്‍ഗ് റോഡുകള്‍ തുറന്നത് കൊണ്ട് മലയാളികള്‍ക്ക് ഒരു പ്രയോജനവും ഇല്ലെന്ന വാദവും സദാനന്ദ ഗൗഡ മുന്നോട്ടുവെക്കുന്നു. കാസര്‍കോട് ജില്ലയിലെ 24 അതിര്‍ത്തികളും കര്‍ണാടക സര്‍ക്കാര്‍ ലോഡ് കണക്കിന് മണ്ണ് കൂട്ടിയിട്ടാണ് അടച്ചുപൂട്ടിയത്. ഇതുകാരണം കാസര്‍കോട്ടെ ജനങ്ങള്‍ ഏറെ കഷ്ടപ്പെടുകയാണ്. ഗുരുതര രോഗം ബാധിച്ചാല്‍ പോലും ചികിത്സ കിട്ടാത്ത അവസ്ഥയായി. ആംബുലന്‍സ് വരെ കടത്തിവിടാത്ത ലോക് ഡൗണ്‍ ആണ് കര്‍ണ്ണാടക നടപ്പിലാക്കുന്നത്. സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയോ മെഡിക്കല്‍ കോളേജോ ഇല്ലാത്ത കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ ആശ്രയിക്കുന്നത് കര്‍ണാടകയിലെ ആതുരാലയങ്ങളെയാണ്. അതിര്‍ത്തി അടച്ച് ചികിത്സ നിഷേധിക്കപ്പെട്ടതോടെ രണ്ടുപേര്‍ കാസര്‍കോട്ട് മരിച്ചു. ഗര്‍ഭിണിയായ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു.
ഗുരുതര രോഗം ബാധിച്ച നിരവധി ആളുകള്‍ വീടുകളില്‍ ചികിത്സസ കാത്ത് കഴിയുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്ക് കത്തയക്കുകയും ഉന്നതതല ഇടപെടലുകള്‍ നടത്തുകയും ചെയ്തിട്ടും കര്‍ണാാടക പിടിവാശി തുടരുകയാണ്. ചീഫ് സെക്രട്ടറിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് റോഡുകളിലെ മണ്‍കൂനകള്‍ മാറ്റാമെന്ന് കര്‍ണ്ണാടക ആദ്യം സമ്മതിച്ചിരുന്നു. എന്നാല്‍ റോഡുകള്‍ തുറന്നിടാന്‍ രണ്ടുദിവസം കഴിഞ്ഞിട്ടും കര്‍ണാടക സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. പിന്നീടാണ് കര്‍ണ്ണാടക നിലപാട് കടുപ്പിച്ചത്.