കൊറോണക്ക് മരുന്ന്, കാസർകോട്ട് വ്യാജ സിദ്ധൻ അറസ്റ്റിൽ


കർണാടക പുത്തുർ സ്വദേശിയും കാസർഗോഡ്‌ വിദ്യാനഗർ ചാല റോഡിൽ താമസക്കാരനായ ഹംസ (40) യെയാണ് വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ താമസിക്കുന്ന വാടക ക്വാർട്ടേഴ്സിൽ വളപ്പിലെ മരത്തിൽ ഇല എടുത്ത് അരച്ചെടുത്താണ് ഇയാൾ കോറോണയുടെ മരുന്നെന്ന് പറഞ് വിതരണം നടത്താൻ ശ്രമിച്ചത്.
ജാവക്കൽ ബാബ എന്ന സിദ്ധന്റെ ശിഷ്യനാണു താനെന്നും അദ്ധേഹത്തിന്റെ അനുവാദ പ്രകാരമാണ് ഇത്തരമൊരു മരുന്ന് തയ്യാറാക്കിയതെന്നും വ്യക്തമാക്കുന്ന‌ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രദേശ വാസികൾ പരാതിയുമായി എത്തുകയായിരുന്നു.
ഞായറാഴ്ച ഉച്ചയൊടെയാണു അദ്ദേഹത്തെ വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
Previous Post Next Post
Kasaragod Today
Kasaragod Today