രാജ്യത്ത് സമ്പൂർണ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു, ഇന്ന് അർദ്ധ രാത്രി 12മണി മുതൽ നിലവിൽ വരും, ഒരാളും വീട് വിട്ട് പുറത്തിറങ്ങരുതെന്ന് പ്രധാനനമന്ത്രി

ന്യൂഡൽഹി∙ കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ബുധനാഴ്ച രാത്രി 12 മണിമുതൽ മൂന്ന് ആഴ്ചത്തേക്ക് രാജ്യം മുഴുവൻ ലോക്ക് ഡൗൺ ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം പ്രധാനമായ തീരുമാനമെടുക്കുകയാണ്. ഇന്നു രാത്രി 12 മണി മുതൽ രാജ്യം മുഴുവൻ അടച്ചിടുകയാണ്– പ്രധാനമന്ത്രി പറഞ്ഞു.

ജനതാ കർഫ്യൂ വിജയിപ്പിച്ചതിനു ജനങ്ങൾക്കു നന്ദി പറയുന്നു. പ്രതിസന്ധി ഘട്ടത്തിൽ ജനം ഒരുമിച്ചു നിന്നു. കൊറോണയെ തടയണമെങ്കിൽ അതു പടരുന്ന വഴികൾ തകർക്കുകയാണു ചെയ്യേണ്ടത്. സാമൂഹിക അകലം പാലിക്കുകയെന്നത് ഓരോ പൗരനും ബാധകമാണ്. കുടുംബത്തിലെ എല്ലാവരും ഇതു പിന്തുടരണം. കൊറോണയെ നേരിടാൻ മറ്റു വഴികളില്ല.രോഗികൾ മാത്രമല്ല സാമൂഹിക അകലം പാലിക്കേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Previous Post Next Post
Kasaragod Today
Kasaragod Today