കാസർകോട്ടെ കെ എസ്‌ ആർ ടി സി കണ്ടക്ടർ കമുകിൽ നിന്ന് വീണ് മരിച്ചു

കാസർകോട്: കമുകിൽ നിന്നു വീണ് കുഡുലു ഗംഗെ റോഡിലെ കെ മഹാബലി ഷെട്ടി ( 42) മരണപ്പെട്ടു. കെഎസ്ആർടിസി കാസർഗോഡ്

ഡിപ്പോയിലെ കണ്ടക്ടർ ആയിരുന്നു. വീട്ടുപറമ്പിൽ കമുകിൽ കയറി അടയ്ക്ക പറിക്കുന്ന തിനെടെയാണ് അപകടമുണ്ടായത്.ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട് സംസ്കാരം ഇന്ന് നടക്കും.
വീണയാണ് ഭാര്യ
നിതീഷ്, പ്രതീഷ് മക്കളാണ്. രാമ ഷെട്ടി, പത്മനാഭ ഷെട്ടി , ശ്യാമള, ജയന്തി,യമുന എന്നിവർ സഹോദരങ്ങളാണ്
أحدث أقدم
Kasaragod Today
Kasaragod Today