കാസര്‍കോട്: മൂന്നാഴ്‌ചയ്‌ക്ക് മുമ്പ് കാറഡുക്കയില്‍ നിയന്ത്രണം വിട്ട് ജീപ്പ് കുഴിയിലേക്ക് മറിഞ്ഞ് ഗുരുതരനിലയില്‍ ആസ്‌പത്രിയില്‍ ചികിത്സയിലായിരുന്ന തളങ്കര സ്വദേശിനി മരിച്ചു. പട്ടേല്‍ റോഡിലെ എ.എച്ച് അഹമദ് മുസ്‌ല്യാരുടെ ഭാര്യ അസ്‌മ(75)യാണ് വ്യാഴാഴ്‌ച്ച രാവിലെ നുള്ളിപ്പാടിയിലെ സ്വകാര്യ ആസ്‌പത്രിയില്‍ വെച് മരിച്ചത്. മുള്ളേരിയയ്‌ക്ക് സമീപത്തെ കുടുംബ വീട്ടില്‍ പോയി കിടക്കുന്നതിനിടെയാണ് അപകടം. അപകടത്തില്‍ മകള്‍ക്കും െ്രെഡവര്‍ക്കും പരിക്കേറ്റിരുന്നു. മക്കള്‍: റംല, സുഹറ, സുമയ്യ, നസീറ. മരുമക്കള്‍: ബഷീര്‍ തളിപ്പറമ്പ് (വ്യാപാരി), അബ്ദുല്ല തെരുവത്ത്, അബ്‌ദുല്‍ ഖാദര്‍ ചെങ്കള, മുഹമ്മദ് കുഞ്ഞി പള്ളിക്കര (ദുബായ്), സഹോദരങ്ങള്‍: എം.എസ് അബ്ദുല്‍ ഖാദര്‍, എം.എസ്. അബൂബക്കര്‍, എം.എസ് അബ്ദുല്‍ സത്താര്‍, ആയിഷ, ബീഫാത്തിമ, ഉമ്മാലിമ്മ, നഫീസ, പരേതരായ അബ്ദുല്ല, മഹമുദ്. മയ്യത്ത് തളങ്കര മാലിക് ദീനാര്‍ ജുമാമസ്‌ജിജിദ് അങ്കണത്തില്‍ ഖബറടക്കി.
വാഹനാപകടത്തിൽ പരിക്കേറ്റ തളങ്കരസ്വദേശിനി മരണപ്പെട്ടു
mynews
0