കാസർകോട് ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, സംസ്ഥാനത്ത് 9പേർക്കും കോവിഡ്,13പേർക്ക് കോവിഡ് ഭേദമായി

കാസർകോട് ഒരാൾക്ക്  കൂടി കോവിഡ് സ്ഥിരീകരിച്ചു, സംസ്ഥാനത്ത് 9പേർക്കും കോവിഡ്,
സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ് . കണ്ണൂരില്‍ നാല് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ആലപ്പുഴ രണ്ട് , പത്തനംതിട്ട , ആലപ്പുഴ തൂശൂര്‍ കാസര്‍കോട് എന്നിവിടങ്ങളില്‍ ഒന്നു വീതവും വൈറസ് ബാധിതരാണ് ഇന്നുള്ളത്. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്.
കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി കേരളത്തില്‍ വലിയ ആശ്വാസത്തിന്‍റെ ദിനങ്ങളാണ്. കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടമില്ല. കണ്ണൂരിലും പാലക്കാട്ടും കൊവിഡ് ക്യാമ്ബുകള്‍ അവസാനിപ്പിച്ചു. ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം കാത്തിരിക്കാനാണ് കേരളത്തിന്‍റെ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു
ഒപ്പം ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജിനായി പുതുതായി 273 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനമായി. ഇതിന്‍റെ ആദ്യഘട്ടത്തില്‍ 300 കിടക്കകളോടെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിതവിഭാഗം, ഒപി, ഐപി സേവനങ്ങളോടു കൂടിയ ആശുപത്രി ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കും. പുതുതായി സൃഷ്ടിച്ച തസ്തികകളില്‍ പകുതി എണ്ണത്തിലും ഉടനടി നിയമനം നടത്തുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചിട്ടുണ്ട്.
അതേസമയം രോഗ വ്യാപനത്തിന്‍റെ സാഹചര്യം നിയന്ത്രിക്കാനായെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നുമാണ് സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പ് അധികൃതരും വിലയിരുത്തുന്നത്. ലോക്ക് ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കുന്നതിനോട് യോചിപ്പില്ല. അതേ സമയം കേന്ദ്ര നിര്‍ദ്ദേശമനുസരിച്ച്‌ മുന്നോട്ട് പോകുന്നതാണ് നല്ലതെന്നും ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം വിലയിരുത്തിയിരുന്നു.
أحدث أقدم
Kasaragod Today
Kasaragod Today