കോവിഡ് പരത്തുന്നു എന്നാരോപിച്ച് ഡൽഹിയിൽ തബ്‌ലീഗ് പ്രവർത്തകനെ തല്ലിക്കൊന്നു, കോവിഡ് ഇല്ലെന്ന് പരിശോധനയിൽ തെളിഞ്ഞതിനാൽ നേരത്തെ ഇയാളെ വിട്ടയച്ചിരുന്നു

കോവിഡ് 19 രോഗബാധ പരത്താൻ ഗൂഢാലോചന നടത്തുന്നുവെന്നാരോപിച്ച് ഡൽഹിയിലെ ബവാനയിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഹരേവാലി വില്ലേജിലെ മഹ്ബൂബ് അലി എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് പി.ടി.ഐയെ ഉദ്ധരിച്ച് ദി ക്വിന്റ്, ബിസിനസ് ഇന്‍സൈഡര്‍, ഹഫ് പോസ്റ്റ്, ദി ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.22-കാരനായ അലി മധ്യപ്രദേശിലെ ഭോപാലിൽ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിന് പോയിരുന്നുവെന്നും 45 ദിവസത്തിനുശേഷം പച്ചക്കറി ട്രക്കിലാണ് തിരിച്ചെത്തിയതെന്നും പൊലീസ് പറയുന്നു. ആസാദ്പൂർ പച്ചക്കറി മാർക്കറ്റിൽ വെച്ച് ഇയാൾ വൈദ്യപരിശോധനക്ക് വിധേയനാവുകയും കോവിഡ് ബാധയില്ലെന്നു കണ്ട് വിട്ടയക്കുകയും ചെയ്തിരുന്നു.

ഗ്രാമത്തിൽ കൊറോണ വൈറസ് പരത്താൻ വേണ്ടിയാണ് അലി എത്തിയതെന്ന അഭ്യൂഹം പരന്നതിനെ തുടർന്ന് അലിയെ ആൾക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പൊലീസ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
أحدث أقدم
Kasaragod Today
Kasaragod Today