കാസർകോഡ് കട കുത്തിത്തുറന്ന് കവർച്ചാ ശ്രമം, രണ്ട് പേർ പിടിയിൽ


കാസര്‍കോട്: കട കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍. നുള്ളിപ്പാടിയിലെ ഫാത്തിമ സ്റ്റോര്‍സ് അനാദിക്കട കുത്തിതുറക്കുന്നതിനിടെയാണ് ഇന്നലെ രാത്രി 11.30 ഓടെ രണ്ടുപേര്‍ പിടിയിലായത്. സന്തോഷ് നഗറിലെ മഹമൂദ് (48), ബംബ്രാണ കുറക്കളത്തെ മുഹമ്മദ് ഹനീഫ (38) എന്നിവരാണ് പിടിയിലായത്. കട കുത്തിത്തുറക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ ഇരുവരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അതിനിടെയാണ് പട്രോളിംഗ് നടത്തുകയായിരുന്ന വനിത എസ്.ഐ. രൂപാമധുസൂദനന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ പിടിച്ചത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു.
أحدث أقدم
Kasaragod Today
Kasaragod Today