ഒന്നാം റാങ്ക് തിളക്കത്തിൽ ബി എ ആയിഷത്ത് ഹസൂറ, കേരള കേന്ദ്ര സർവകലാശാല എം എ മലയാളത്തിലാണ് റാങ്ക്

 കേരള കേന്ദ്ര സർവകലാശാല

എം എ മലയാളത്തിൽ ഒന്നാം റാങ്ക് നേടി 

ബി.എ.ആയിസത്ത് ഹസൂറ 



കാസർകോട്: കേരള കേന്ദ്ര സർവകലാശാല എം എ മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആയിസത്ത് ഹസൂറ ബി.എ.

ചൗക്കി കുന്നിൽ സ്വദേശിയും എരിയാലിലെ ഹോട്ടൽ വ്യാപാരിയുമായ ബി.അബ്ബാസിന്റെയും നസിയയുടെയും മകളാണ്.

 ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ കാസർകോടിൽ പത്താതരം വരെ പഠിച്ചു. 

ചെമ്മനാട് ജമാഅത്ത് ഹയർ സെക്കന്ററി 2013 - 15 സയൻസ് ബാച്ചിലെ സ്റ്റുഡന്റാണ്. 

കണ്ണൂർ യൂണിവേഴ്സിറ്റി ബി.എ മലയാളം (2015-2018 ) നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജ് കാഞ്ഞങ്ങാട് - ബി.എ മലയാളം, യൂണിവേഴ്സിറ്റി സെക്കന്റ് റാങ്ക്.

"മാപ്പിളപ്പാട്ടിലെ ദേശീയത - ഉബൈദ് കവിതകളുടെ പഠനം" എന്ന പുസ്തകം നെഹ്റു കോളേജ് സാഹിത്യ വേദി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യു.ജി.സി നെറ്റ് - ജെ ആർ.എഫ് (ഡിസംബർ 2018 ) നേടി.

ഇപ്പോൾ  സെൻട്രൽ യൂണിവേഴ്സിറ്റി എം എ മലയാളത്തിൽ (2018 - 2020) ഒന്നാം റാങ്ക് നേടിയ ആയിഷത്ത് ഹസൂറ കാസർകോട് ജില്ലക്ക് പുതിയ പ്രതീക്ഷയാണ്


أحدث أقدم
Kasaragod Today
Kasaragod Today