അധിക ബില്‍ അടക്കാനായില്ല; ബധിയടുക്കയിലെ കൊറഗ കോളനിയിലെ മൂന്നു കുടുംബങ്ങള്‍ ഇരുട്ടിലായിട്ട്​ ആറു മാസം


ബദിയടുക്ക: കാര്യാട് കൊറഗ കോളനിയിലെ മൂന്നു കുടുംബങ്ങള്‍ ഇരുട്ടിലായിട്ട്​ ആറു മാസമായി. ബദിയടുക്ക പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍പെടുന്ന കാര്യാട് കോളനിയിലെ ചെനിയ, സുന്ദര, കമള എന്നിവരുടെ കുടുംബങ്ങളുടെ വീടി​െന്‍റ വൈദ്യുതിയാണ് പെര്‍ള സെക്​ഷന്‍ ഓഫിസ് അധികൃതര്‍ കട്ട് ചെയ്തത്. മിനിമം ചാര്‍ജ് 80 രൂപ വെച്ചാണ്​ പണം അടച്ചുവന്നിരുന്നത്. എന്നാല്‍, അടക്കേണ്ട തുക 2000ത്തിനു മുകളില്‍ വന്നതോടെ കഴിയാതെവന്നു. ഇതോടെ അധികൃതര്‍ മീറ്റര്‍ അഴിച്ചുകൊണ്ടുപോകുകയായിരുന്നു. ഇപ്പോള്‍ വിളക്ക് ചിമ്മിനി മാത്രമാണ് ആശ്രയം. കോളനിയില്‍ 17 വീടുകളാണുള്ളത്.

തൊഴിലില്ലാത്തതിനാല്‍ വൈദ്യുതി ബോര്‍ഡിലേക്ക് അടക്കേണ്ട പണം കണ്ടെത്താനും കഴിഞ്ഞി​െല്ലന്ന് ഇവര്‍ പറയുന്നു.

കനത്ത മഴയില്‍ ഇരുട്ടുമൂലം ഭീതിയോടെയാണ് ഈ കുടുംബം കഴിയുന്നത്.

ഇവരുടെ പ്രശ്​നം ബന്ധപ്പെട്ട ഓഫിസിലും പഞ്ചായത്തിലും റിപ്പോര്‍ട്ട് ചെയ്തതായി കോളനി പ്രമോട്ടര്‍ ​ഗോപാലന്‍ പറഞ്ഞു.
أحدث أقدم
Kasaragod Today
Kasaragod Today