കോവിഡ്: സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍


തിരുവനന്തപുരം: കോവിഡ്​ നിയന്ത്രണങ്ങളില്‍ സംസ്​ഥാനത്ത്​ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. സെക്ര​േട്ടറിയറ്റ്​ അടക്കം മുഴുവന്‍ സര്‍ക്കാര്‍ ഒാഫിസുകളിലും എല്ലാ ജീവനക്കാരും ജോലിക്കെത്താന്‍ അനുമതി നല്‍കി. പൊതുമേഖല സ്​ഥാപനങ്ങള്‍ക്കും ഇത്​ ബാധകമാണ്​. കോവിഡ്​ പ്രോ​േട്ടാകോള്‍ പാലിച്ചാകും പ്രവര്‍ത്തനം.

മറ്റ്​ സംസ്​ഥാനങ്ങള്‍ സന്ദര്‍ശിച്ചശേഷം മടങ്ങിയെത്തുന്നവര്‍ക്കും സംസ്​ഥാന​െത്തത്തുന്ന സന്ദര്‍ശകര്‍ക്കും ക്വാറന്‍റീന്‍ ഏ​ഴ്​ ദിവസമാക്കും. ഇവിടെയെത്തി ഏഴ്​ ദിവസത്തിന്​ ശേഷം കോവിഡ്​ പരിശോധന നടത്തുകയും നെഗറ്റീ​െവന്ന്​ ഉറപ്പാക്കുകയും വേണം. ശേഷം ഏഴ്​ ദിവസം കൂടി ക്വാറന്‍റീന്‍ ഉചിതമാണ്​. എന്നാല്‍ നിര്‍ബന്ധമില്ല.

ആരോഗ്യ പ്രോ​േട്ടാകോളിജിലെ 14 ദിവസ ക്വാറന്‍റീനാണ്​ അഭികാമ്യം. ഏഴ്​ ദിവസത്തിന്​ ​േശഷം ടെസ്​റ്റ്​ നടത്താത്തവര്‍ ഏഴ്​ ദിവസം കൂടി ക്വാറന്‍റീനില്‍ കഴിയണം.​

ഹോട്ടലുകളിലും റസ്​റ്റാറന്‍റുകളിലും ഇരുന്ന്​ ഭക്ഷണം കഴിക്കാന്‍ അനുവദിക്കും. ചീഫ്​ സെക്രട്ടറിയാണ്​ ഇതുസംബന്ധിച്ച്‌​ ഉത്തരവിറക്കിയത്​.

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 19 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. 3463 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നിലവില്‍ 40382 പേര്‍ കോവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് ചികിത്സയിലുണ്ട്. 412 ഉറവിടമറിയാത്ത കേസുകളുമുണ്ട്.

രോഗബാധ സ്ഥിരീകരിച്ചവരില്‍ 87 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 38574 സാമ്ബിളുകള്‍ പരിശോധിച്ചു. 3007 പേരാണ് ഇന്ന് രോഗമുക്തരായത്.
أحدث أقدم
Kasaragod Today
Kasaragod Today