ബിജെപി ദേശീയ പുനസംഘടയിൽ കുമ്മനം രാജശേഖറിനും ശോഭ സുരേന്ദ്രനും സ്ഥാനമില്ല,അബ്‌ദുല്ലക്കുട്ടിക്കും ഏഷ്യാനെറ്റ്‌ എംടി രാജീവ്‌ ചന്ദ്രശേഖറിനും പ്രമുഖ സ്ഥാനങ്ങൾ

 ന്യൂഡല്‍ഹി: ദേശീയതലത്തില്‍ ബി.ജെ.പി സംഘടനാ തലത്തില്‍ സമഗ്രമായ അഴിച്ചുപണി നടത്തി. എ.പി അബ്ദുല്ലക്കുട്ടിയെ പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസിന്റെ മുന്‍ വക്താവ് ടോം വടക്കനും പ്രമുഖ മാധ്യമ ഉടമ രാജീവ് ചന്ദ്രശേഖറും ഇനി മുതല്‍ ബി.ജെ.പിയുടെ ദേശീയ വക്താക്കളാകും. മലയാളിയായ ഡല്‍ഹിയില്‍ നിന്നുള്ള അരവിന്ദ് മേനോനാണ് ദേശീയ സെക്രട്ടറി. പുതിയ ദേശീയ ഭാരവാഹികളെ ശനിയാഴ്ച വൈകിട്ടോടെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്.


കേരളത്തില്‍ തിരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ബാക്കിയിരിക്കെയാണ് ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് എ.പി അബ്ദുല്ലക്കുട്ടി എത്തിയത്. കേരളത്തില്‍ നിന്നും കുമ്മനം രാജശേഖരന്‍ ദേശീയ വൈസ് പ്രസിഡണ്ടാകുമെന്നാണ് പ്രചാരണമുയര്‍ന്നിരുന്നത്. കുമ്മനത്തിനെ കൂടാതെ ശോഭാ സുരേന്ദ്രന്റെ പേരും ദേശീയ ഭാരവാഹിത്വത്തിലേക്ക് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ ഇവരെയെല്ലാം അവഗണിച്ചാണ് അബ്ദുല്ലക്കുട്ടി പാര്‍ട്ടി ദേശീയ വൈസ് പ്രസിഡണ്ടായത്.


Previous Post Next Post
Kasaragod Today
Kasaragod Today