ടാ​റ്റാ കോ​വി​ഡ്​ ആ​ശു​പ​ത്രി: ത​സ്​​തി​ക അ​ടു​ത്ത മ​ന്ത്രി​ സ​ഭ​യി​ല്‍; പ്ര​വ​ര്‍​ത്ത​നം ആ​വ​ശ്യ​മെ​ങ്കി​ല്‍ മാത്രം

 കാ​​സ​​ര്‍​​കോ​​ട്​: കോ​​വി​​ഡ്​ പ്ര​​തി​​രോ​​ധ​​പ്ര​​വ​​ര്‍​​ത്ത​​ന​​ങ്ങ​​ളെ സ​​ഹാ​​യി​​ക്കു​​ന്ന​​തി​​ന്​ ടാ​​റ്റാ കേ​​ര​​ള​​ത്തി​​ന്​ ന​​ല്‍​​കി​​യ സ​​മ്മാ​​ന​​മാ​​യ കാ​​സ​​ര്‍​​കോ​െ​​ട്ട ടാ​​റ്റാ കോ​​വി​​ഡ്​ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു​​ള്ള നി​​യ​​മ​​ന​​ങ്ങ​​ള്‍​​ക്ക്​ ന​​ട​​പ​​ടി​​യാ​​കു​​ന്നു.സെ​​പ്​​​റ്റം​​ബ​​ര്‍ 30ന്​ ​​ന​​ട​​ക്കു​​ന്ന മ​​ന്ത്രി​​സ​​ഭ​​യോ​​ഗ​​ത്തി​​ല്‍ കോ​​വി​​ഡ്​ ആ​​ശു​​പ​​ത്രി ത​​സ്​​​തി​​ക​​ക​​ളി​​ല്‍ തീ​​രു​​മാ​​ന​​മെ​​ടു​​ത്തേ​​ക്കു​​മെ​​ന്ന്​ ആ​​രോ​​ഗ്യ​​വ​​കു​​പ്പ്​ വൃ​​ത്ത​​ങ്ങ​​ള്‍ വ്യ​​ക്​​​ത​​മാ​​ക്കി. 191 ത​​സ്​​​തി​​ക​​ക​​ളാ​​ണ്​ ഇ​​പ്പോ​​ള്‍ നി​​ര്‍​​ണ​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്.


ഇ​​തി​​ല്‍ മാ​​റ്റ​​വു​​മു​​ണ്ടാ​​കാം.


എ​​ന്നാ​​ല്‍ നി​​യ​​മ​​ന​​വും ആ​​ശു​​പ​​ത്രി പ്ര​​വ​​ര്‍​​ത്ത​​ന​​വും ഉ​​ട​​ന്‍ ഉ​​ണ്ടാ​​ക​​ണ​​മെ​​ന്നി​​ല്ലെ​​ന്ന്​ ആ​​രോ​​ഗ്യ​​വ​​കു​​പ്പ്​ ചൂ​​ണ്ടി​​ക്കാ​​ട്ടി.ആ​​വ​​ശ്യ​​മെ​​ങ്കി​​ല്‍ മാ​​ത്ര ​​മേ ടാ​​റ്റ​​യു​​ടെ സ​​മ്മാ​​നം സ​​ജ്ജീ​​ക​​രി​​ക്കു​​ക​​യു​​ള്ളൂ.കാ​​ര​​ണം, കോ​​വി​​ഡ്​ രോ​​ഗി​​ക​​ളു​​ടെ ചി​​കി​​ത്സ​​ക്കാ​​ണ്​ ആ​​ശു​​പ​​ത്രി നി​​ര്‍​​മി​​ച്ച​​ത്. കോ​​വി​​ഡ്​ പ്ര​​തി​​രോ​​ധ​​പ്ര​​വ​​ര്‍​​ത്ത​​ന​​ങ്ങ​​ളും ചി​​കി​​ത്സ​​യും തു​​ട​​രു​​ന്ന​​തി​​ന്​ ആ​​​ശു​​പ​​ത്രി​​ക​​ളും ​െഎ​​സൊ​​ലേ​​ഷ​​ന്‍ വാ​​ര്‍​​ഡു​​ക​​ളും ഇ​​പ്പോ​​ള്‍ പ്ര​​വ​​ര്‍​​ത്തി​​ക്കു​​ന്നു​​ണ്ട്. ഇ​​വ ​ടാ​​റ്റാ കോ​​വി​​ഡ്​ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക്​ പ​​റി​​ച്ചു​​ന​​ടാ​​നാ​​വി​​ല്ല.


ജി​​ല്ല​​യി​​ല്‍ ഇ​​പ്പോ​​ള്‍ പ്ര​​വ​​ര്‍​​ത്തി​​ക്കു​​ന്ന സം​​വി​​ധാ​​ന​​ങ്ങ​​ളി​​ല്‍ കോ​​വി​​ഡ്​ രോ​​ഗി​​ക​​ള്‍ നി​​റ​​യു​​ക​​യും ബ​​ദ​​ല്‍ സം​​വി​​ധാ​​നം ആ​​വ​​ശ്യ​​മാ​​യി വ​​രു​​ക​​യും ചെ​​യ്യു​​ക​​യാ​​ണെ​​ങ്കി​​ല്‍ മാ​​ത്ര​​മാ​​ണ്​ ​ടാ​​റ്റ കോ​​വി​​ഡ്​ ആ​​ശു​​പ​​ത്രി​​യെ സ​​ജ്ജ​​മാ​​ക്കു​​ക​​യു​​ള്ളൂ​​വെ​​ന്ന്​​ ആ​​രോ​​ഗ്യ​​വ​​കു​​പ്പ്​ പ​​റ​​യു​​ന്നു.


60കോ​​ടി രൂ​​പ ടാ​​റ്റ​​യും എ​​ട്ടു​​കോ​​ടി രൂ​​പ സം​​സ്​​​ഥാ​​ന സ​​ര്‍​​ക്കാ​​റും ചെ​​ല​​വ​​ഴി​​ച്ചാ​​ണ്​ തെ​​ക്കി​​ലി​​ല്‍ കോ​​വി​​ഡ്​ ആ​​ശു​​പ​​ത്രി പൂ​​ര്‍​​ത്തീ​​ക​​രി​​ച്ച​​ത്. ഇ​​ത്​ മു​​ഖ്യ​​മ​​ന്ത്രി ഉ​​ദ്​​​ഘാ​​ട​​നം ചെ​​യ്യു​​ക​​യും സ​​ര്‍​​ക്കാ​​ര്‍ ഏ​​റ്റെ​​ടു​​ക്കു​​ക​​യും ചെ​​യ്​​​തു.രോ​​ഗി​​ക​​ള്‍ കൂ​​ടി​​യാ​​ല്‍ മാ​​ത്ര​​മാ​​ണ്​ ഇ​​ത്​ കോ​​വി​​ഡ്​ ആ​​ശു​​പ​​ത്രി​​യാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ക.


കാ​​സ​​ര്‍​​കോ​​ട്​ കോ​​വി​​ഡ്​ രോ​​ഗി​​ക​​ളു​​ടെ വ​​ര്‍​​ധ​​ന ടാ​​റ്റാ ആ​​ശു​​പ​​ത്രി പ്ര​​വ​​ര്‍​​ത്തി​​പ്പി​​ക്കാ​​ന്‍ മാ​​ത്രം വ​​ര്‍​​ധി​​ച്ചി​​ട്ടി​​ല്ല എ​​ന്നും ആ​​ശു​​പ​​ത്രി​​യാ​​യി മാ​​റ്റു​​ന്ന പ്ര​​ക്രി​​യ പി​​ന്നാ​​ലെ മാ​​ത്ര​​മേ ചി​​ന്തി​​ക്കാ​​നാ​​കൂ​​വെ​​ന്നും​ ആ​​രോ​​ഗ്യ​​വ​​കു​​പ്പ്​ സൂ​​ച​​ന ന​​ല്‍​​കി.


أحدث أقدم
Kasaragod Today
Kasaragod Today