കാസര്‍കോട്: കേരള എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ (കീം) ആറാം റാങ്ക് നേടിയ ഇബ്രാഹീം സുഹൈല്‍ ഹാരിസിന് ലക്ഷ്യം െഎ.െഎ.ടി. കാസര്‍കോട് െബണ്ടിച്ചാല് എം.എ മൗവല്‍ കോമ്ബൗണ്ടില്‍ എം.എ. ഹാരിസിെന്റയും ഷമീറ ഹാരിസിെന്റയും മകനാണ് സുഹൈല്‍ ഹാരിസ്.
ഇലക്ട്രോണിക്സ്, കമ്ബ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലുമൊരു ട്രേഡുമായി െഎ.െഎ.ടിയില്‍ പഠിക്കാന്‍ പ്രവേശന പരീക്ഷക്ക് തയാറെടുക്കുന്നതിനിടെയാണ് കീമിെന്റ ആറാം റാങ്ക് തേടിയെത്തുന്നത്. ജെ.ഇ.ഇയില്‍ 560ാം റാങ്കിലുള്ള സുഹൈലിന് കീമിെന്റ ആറാം റാങ്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
27നാണ് െഎ.െഎ.ടിയിലേക്കുള്ള പ്രവേശന പരീക്ഷ. കോളിയടുക്കം അപ്സര സ്കൂളില്‍ പത്താം ക്ലാസുവരെ പഠിച്ച സുഹൈല്‍ പ്ലസ് വണിന് പാലായില്‍ ചേര്‍ന്നാണ് എന്‍ജിനീയറിങ്ങിന് തയാറെടുത്തത്. മികച്ച വിജയത്തോടെ പത്താം ക്ലാസും പ്ലസ് ടുവും പാസായിരുന്നു. കാസര്‍കോട് നഗരത്തില്‍ ഒറ ഗോള്‍ഡ് ജ്വല്ലറി ഉടമയാണ് സുഹൈലിെന്റ പിതാവ് ഹാരിസ്. അബ്ദുല്‍ സുഹൈബ് ഹാരിസ്, മുഹമ്മദ് ഷാവേസ്, ഫാത്തിമ സല്‍മ എന്നിവര്‍ സഹോദരങ്ങള്‍.
വെള്ളരിക്കുണ്ട്: ഫാര്‍മസി ദിനത്തില്‍ ഫാര്‍മസി എന്ട്രന്സില് രണ്ടാം റാങ്ക് നേടിയതിെന്റ അഭിമാനമായി ജോയല്‍ ജെയിംസ്.പരപ്പ മണ്കോട്ടയില് ജെയിംസ്- അന്നമ്മ ദമ്ബതികളുടെ മകന് ജോയല്‍ ജെയിംസാണ് ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടി മലയോരത്തിെന്റ അഭിമാനമായത്.
വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു പഠനത്തിനുശേഷം കഴിഞ്ഞ ഒരു വര്‍ഷമായി പാലയിലെ സ്വകാര്യ കോച്ചിങ് സെന്ററില്‍ എന്‍ട്രന്‍സ് പരിശീലനത്തിലായിരുന്നു.സെപ്റ്റംബര്‍ 25 ലോക ഫാര്‍മസി ദിനമായി ആചരിക്കുന്ന ദിനംതന്നെ റാങ്ക് നേടാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ജോയല്‍ പറഞ്ഞു. എല്ലാവര്ക്കും സുരക്ഷിതവും ഫലപ്രദവുമായ മരുന്ന് എന്നതാണ് ഈ വര്‍ഷത്തെ ഫാര്‍മസി ദിന സന്ദേശം.
