പുതിയ കോവിഡ് രോഗികളുടെ വര്‍ധന നിരക്കില്‍ കേരളം രാജ്യത്ത് ഒന്നാമത്: ആശങ്ക വര്‍ധിക്കുന്നു

 തിരുവനന്തപുരം: ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ രോഗികളുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ധന സംസ്ഥാനത്ത് ആശങ്കയാകുന്നു. പുതിയ കോവിഡ് രോഗികളുടെ വര്‍ധന നിരക്കില്‍ കേരളം രാജ്യത്ത് ഒന്നാമതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ദേശീയ ശരാശരിയെ മറികടന്നാണ് രോഗവ്യാപനം. ഇതര സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തുമ്ബോള്‍ ഒരാഴ്ചയ്ക്കുള്ളില്‍ മുപ്പതു ശതമാനം വര്‍ധനയാണ് കേരളത്തില്‍. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ സംസ്ഥാനം നാലാമതാണ്. മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും കര്‍ണാടകയിലുമാണ് കേരളത്തേക്കാള്‍ കൂടുതല്‍ രോഗികളുള്ളത്.


പരിശോധനകള്‍ അടിസ്ഥാനമാക്കി രോഗബാധ താരതമ്യപ്പെടുത്തുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കേരളം പിന്നിലാണ്.


പരിശോധനകള്‍ കൂടുതലുള്ള പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും കേരളത്തേക്കാള്‍ മികച്ച നിലയിലാണ്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പേര്‍ ചികില്‍സയില്‍ കഴിയുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ആറാമതാണ്. വരുന്നയാഴ്ചകളില്‍ പ്രതിദിന കണക്ക് 10,000 വരെയാകാമെന്നും ഒരേ സമയം ചികില്‍സയിലുള്ളവരുടെ എണ്ണം 75,000 വരെയാകാമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.


Previous Post Next Post
Kasaragod Today
Kasaragod Today