കാസർകോട് ജില്ലയിൽ 283പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു, 167പേർക്ക് കോവിഡ് ഭേദമായി, ജില്ലയിൽ കോവിഡ് മരണം 70ആയി

 ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസര്‍കോട്

വാര്‍ത്താക്കുറിപ്പ് 24.09.2020


ജില്ലയില്‍ 300 പേര്‍ക്ക് കൂടി കോവിഡ്


ഇന്ന് (സെപ്റ്റംബര്‍ 24)  ജില്ലയില്‍ 300 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 283 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 8 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 9 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  167 പേര്‍ക്കാണ് ഇന്ന്  കോവിഡ് നെഗറ്റീവായതെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. 


ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3966  പേര്‍


വീടുകളില്‍ 3046 പേരും സ്ഥാപനങ്ങളില്‍ 920 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 3966 പേരാണ്. പുതിയതായി 245 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1265 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 317 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 245 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 139 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 324  പേരെ ഡിസ്ചാര്‍ജ് ചെയ്തു.


9147 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 682  പേര്‍ വിദേശത്ത് നിന്നെത്തിയവരും 513 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 7952 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 7171 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 70 ആയി. നിലവില്‍ 1906 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 903 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today