കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ, 122പേർക്ക് കോവിഡ്, സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത് 114പേർക്ക്, 92പേർക്ക് രോഗം ഭേദമായി

 ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസര്‍കോട്

വാര്‍ത്താക്കുറിപ്പ് 28.09.2020


ജില്ലയില്‍ 122 പേര്‍ക്ക് കൂടി കോവിഡ്


ഇന്ന് (സെപ്റ്റംബര്‍ 28)  ജില്ലയില്‍ 122 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 114 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ .ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത. 91 പേര്‍ക്കാണ് ഇന്ന്  കോവിഡ് നെഗറ്റീവായതെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. 


ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4678 പേര്‍


വീടുകളില്‍ 3604 പേരും സ്ഥാപനങ്ങളില്‍ 1074 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4678 പേരാണ്. പുതിയതായി 492 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 247 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 122 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 257  പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 258 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 229 പേരെ ഡിസ്ചാര്‍ജ് ചെയ്തു.


10013 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 701 പേര്‍ വിദേശത്ത് നിന്നെത്തിയവരും 535  പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 8774 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 7657 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 79 ആയി. 2277 പേരാണ് നിലവില്‍ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1202 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.


ഇന്ന്് രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ തിരിച്ചുളള കണക്ക്: 


നീലേശ്വരം- 48

കാഞ്ഞങ്ങാട്- 11

കരിന്തളം- 5

മടിക്കൈ- 10 

പടന്ന-  3

പിലിക്കോട്- 7

തൃക്കരിപ്പൂര്‍- 4

വെസ്റ്റ് എളേരി- 1

മൊഗ്രാല്‍ പുത്തൂര്‍ - 1

ചെറുവത്തൂര്‍- 3

 വലിയപറമ്പ- 1

കയ്യൂര്‍ ചീമേനി- 3

കാസര്‍കോട്-2

ചെങ്കള- 3

അജാനൂര്‍- 1

പളളിക്കര- 2

പുത്തിഗെ- 1

മധൂര്‍- 1

ദേലംപാടി- 6

മഞ്ചേശ്വരം- 2

കുറ്റിക്കോല്‍- 2

ബദിയഡുക്ക-1

കുമ്പള-1

മീഞ്ച- 1

കോടോം ബേളൂര്‍-1

ബളാല്‍- 1


ഇന്ന് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ തിരിച്ചുളള കണക്ക് :


ചെമ്മനാട് -3

അജാനൂര്‍- 2

ഉദുമ- 5

കുമ്പള- 3

പുത്തിഗെ -1

ഈസ്റ്റ് എളേരി- 1

മധൂര്‍- 2

കാസര്‍കോട്- 5

നീലേശ്വരം- 3

കയ്യൂര്‍ ചീമേനി- 4

വലിയപറമ്പ- 1

പളളിക്കര- 6

പുല്ലൂര്‍ പെരിയ- 4

മുളിയാര്‍- 4

കാഞ്ഞങ്ങാട്- 3

എന്‍മകജെ- 1

മഞ്ചേശ്വരം -3

ചെറുവത്തൂര്‍- 2

പിലിക്കോട്- 3

മീഞ്ച -2

മംഗല്‍പാടി- 14

ബദിയഡുക്ക -2

പൈവളിഗ- 1

ചെങ്കള- 2

മടിക്കൈ- 6

തൃക്കരിപ്പൂര്‍ -4

കോടോം ബേളൂര്‍ - 2

മൊഗ്രാല്‍ പുത്തൂര്‍ - 2


Previous Post Next Post
Kasaragod Today
Kasaragod Today