ആശങ്കയിൽ കാസർകോഡ്, 276 പേർക്ക് കോവിഡ്, 83പേർക്ക് രോഗം ഭേദമായി, കൂടുതൽ പേർക്ക് രോഗം ഭേദമായത് മധൂർ പഞ്ചായത്തിലും അജാനൂരിലും 659പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്


ജില്ലയില്‍ ഇന്ന് 276 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു*

ജില്ലയില്‍ ഇന്ന് 276 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇന്ന് 83 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത് ) ഡോ.എ.വി. രാംദാസ് അറിയിച്ചു.

*ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5981 പേര്‍* 

കോവിഡ് 19 നുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്    5981 പേരാണ്.ഇവരില്‍ 4951 പേര്‍ വീടുകളിലും  1030 പേര്‍ സ്ഥാപനങ്ങളിലുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 279 പേരെ കൂടി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.ഇന്ന്  356 പേര്‍ കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.

 *ചികിത്സയില്‍ ഉള്ളത്  1651 പേര്‍* 

കോവിഡ് ബാധിച്ച് ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ ഉള്ളത് 1651  പേരാണ്.ജില്ലയില്‍ ഇതുവരെയായി 5890 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.ഇവരില്‍ 4197 പേര്‍ ഇതുവരെയായി രോഗവിമുക്തരായിട്ടുണ്ട്.

    *659 സാമ്പിളുകളുടെ പരിശോധനാ ഫലം  കൂടി ലഭിക്കാനുണ്ട്* 

ഇനി  659 സാമ്പിളുകളുടെ കൂടി പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.സെന്റിനല്‍ സര്‍വ്വേയടക്കം ഇന്ന് 1305   സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.ഇതില്‍ 293  എണ്ണം ആര്‍ ടി പി സിആര്‍ പരിശോധനകളും   1012  എണ്ണം ആന്റിജന്‍ പരിശോധനകളും ആണ്.ഇതുവരെയായി 65637  സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
ഇതുവരെ ജില്ലയിൽ 42 പേർ കോവി ഡ് ബാധിച്ച് മരിച്ചു.  ഇതുവരെ ആകെ 65637 സാമ്പിളുകളാണ് പരിശോധിച്ചത്.

 *ഇന്ന് 83 പേര്‍ക്ക് രോഗം ഭേദമായി* 

ജില്ലയില്‍ ഇന്ന്   83 പേര്‍ക്ക് രോഗം ഭേദമായി.രോഗം ഭേദമായവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക്

തൃക്കരിപ്പൂര്‍-ഒന്ന്
വലിയപ്പറമ്പ-മൂന്ന്
മധൂര്‍-എട്ട്
പുല്ലൂര്‍-പെരിയ-നാല്
കുമ്പള-അഞ്ച്
പള്ളിക്കര-നാല്
കാഞ്ഞങ്ങാട്-നാല്
ചെമ്മനാട്-രണ്ട്
കയ്യൂര്‍-ചീമേനി-നാല്
അജാനൂര്‍-എട്ട്
കാസര്‍കോട്-നാല്
മംഗല്‍പ്പാടി-അഞ്ച്
ഉദുമ-ആറ്
മുളിയാര്‍-ഒന്ന്
ചെങ്കള-ആറ്
പിലിക്കോട്-നാല്
പടന്ന-നാല്
കാറഡുക്ക-അഞ്ച്
കോടോം-ബേളൂര്‍-രണ്ട്
പുത്തിഗെ-ഒന്ന്
മടിക്കൈ-ഒന്ന്
മഞ്ചേശ്വരം-ഒന്ന്
Previous Post Next Post
Kasaragod Today
Kasaragod Today