കാസര്‍കോട്‌ ജനറല്‍ ആശുപത്രിക്ക്‌ എട്ടുനില കെട്ടിടം തയ്യാറാവുന്നു

കാസര്ട്
‌: ജനറല്‍ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ എട്ടു നിലകള്‍ പൂര്‍ത്തിയാവുന്നു.സ്ഥല പരിമിതി കൊണ്ടു വീര്‍പ്പുമുട്ടുന്ന ആശുപത്രിക്കു പുതിയ കെട്ടിടം ആശ്വാസമാവുമെന്നു ഡോക്‌ടര്‍മാരും രോഗികളും പ്രതീക്ഷിക്കുന്നു.
12 നിലയില്‍ ആശുപത്രി കെട്ടിടം പണിയാന്‍ ആവശ്യമായ തരത്തില്‍ അടിത്തറ ഉറപ്പിച്ചിട്ടുണ്ടെന്ന്‌ അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ കെട്ടിടം ആശുപത്രിക്കു വേണ്ടി പൂര്‍ണ്ണമായി സജ്ജമാക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു.
ഇതോടെ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ മുഴുവന്‍ പുതിയ കെട്ടിടത്തിലേക്കു മാറ്റുന്നതാണ്‌. പുതുതായി ആരംഭിക്കുന്ന ക്യാന്‍സര്‍ ചികിത്സാ കേന്ദ്രവും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിപ്പിക്കും.ഒ.പി, ഫാര്‍മസി, ഐ.സി.യു മെഡിക്കല്‍ വാര്‍ഡ്‌, മെഡിക്കല്‍ സ്‌പെഷ്യാലിറ്റി യൂണിറ്റ്‌ എന്നിവയും പുതിയ കെട്ടിടത്തിലേക്കു മാറ്റുമെന്ന്‌ അധികൃതര്‍ സൂചിപ്പിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today