തളങ്കര: തളങ്കര ഖാസിലേൻ സ്വദേശിയും ബാങ്കോട്ട് താമസക്കാരനുമായ അബ്ദുൽ ഹമീദ് (57 ) അന്തരിച്ചു. ഏതാനും ദിവസമായി അസുഖബാധിതനായി പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. ദീർഘകാലം ഗൾഫിലായിരുന്നു. ഖാസിലേനിലെ പരേതരായ വെള്ളക്കാരൻ മഹ്മൂദിൻ്റെയും റുഖിയയുടെയും മകനാണ്.
ഭാര്യ: ഷാഹിറ.
മക്കൾ: അൽമാസ്, ഷാഹിൻ, ഷാസ്.
സഹോദരങ്ങൾ: അഷറഫ്, അബ്ദുൽ റഹ്മാൻ, അബ്ദുൽ ഖാദർ (റേഷൻ ഷോപ്പ്, തെരുവത്ത്), സിദ്ദീഖ് (റേഷൻ ഷോപ്പ്, ഗസാലി നഗർ), ഖദീജ, സുഹ്റ.
