കാസര്‍കോട്: പ്രിയപ്പെട്ട സഖാവിന്റെ സ്മരണയ്ക്കായി തന്റെ കുഞ്ഞിന് 'ഹഖ് മുഹമ്മദ്' എന്ന് പേരിട്ട് സഖാവ് ലത്തീഫ്. വെഞ്ഞാറമൂട്ടില്‍ കോണ്‍ഗ്രസിന്റെ കൊലക്കത്തിക്ക് ഇരയായ ഹഖ് മുഹമ്മദിന്റെ പേര് തന്റെ കുഞ്ഞിനു നല്‍കുകയായിരുന്നു കാസര്‍കോട്ടെ സഖാവായ ലത്തീഫ്. കാസര്‍കോട് ജില്ലയിലെ ബോവിക്കാനം ബാലനടുക്കം വീട്ടിലെ ലത്തീഫിനും സഹധര്‍മിണിക്കും പിറന്ന ആണ്‍ കുഞ്ഞിന് ഹഖ് മുഹമ്മദ് എന്ന പേരുനല്‍കികൊണ്ട് പാര്‍ട്ടി രക്തസാക്ഷി ഹഖ് മുഹമ്മദിന്റെ ഓര്‍മ്മയ്ക്ക് മരണമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
തന്റെ പ്രിയപ്പെട്ട സഖാവും പാര്‍ട്ടി പ്രവര്‍ത്തകനുമായ ഹഖ് മുഹമ്മദിനുള്ള ആദര സൂചകമെന്നോണമാണ് ലത്തീഫ് തന്റെ കുരുന്നിനു ഹഖ് മുഹമ്മദ് എന്ന് നാമകരണം ചെയ്തത്.

തിരുവോണത്തിന്റെ തലേന്ന് ഞായറാഴ്ച്ച അര്‍ധരാത്രിയാണ് വെഞ്ഞാറമൂട് തേമ്ബാമൂടില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. ഡിവൈഎഫ്‌ഐ കലിങ്കിന്‍ മുഖം യൂണിറ്റ് പ്രസിഡന്റ് ഹക്ക് മുഹമ്മദ് (24) , ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് ജോയിന്റ് സെക്രട്ടറി മിഥിലാജ് (30 ) എന്നിവരെ തേമ്ബാമൂട് വെച്ചായിരുന്നു അക്രമിസംഘം കൊലപ്പെടുത്തിയത്. കൊലയ്ക്കുപിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് സിപിഐഎം ആരോപിച്ചിരുന്നു. രാഷ്ട്രീയ വൈരാഗ്യം തന്നെയെന്ന് കൊലപാതകത്തിന് പിന്നിലെന്ന് റൂറല്‍ എസ്പിയും വ്യക്തമാക്കിയിരുന്നു.
ഇരുവരെയും വളഞ്ഞിട്ടാക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ തെളിവുകള്‍ കൂടുതല്‍ ശക്തമായി. വടിവാള്‍ ഉള്‍പ്പടെയുള്ള മാരകായുധങ്ങളുമായി നടത്തിയ ആക്രമണത്തില്‍ മിഥിലാജ് സംഭവസ്ഥലത്തുവച്ചും ഹക്ക് മുഹമ്മദ് വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.