മുസ്‌ലിം ലീഗ്‌ ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജിക്ക് കോവിഡ്

 മുസ്‌ലിം ലീഗ്‌ ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജിക്ക് കോവിഡ് സ്ഥിരീകരിച്ചു. എം.സി.ഖമറുദ്ദീൻ എം.എൽ.എ. പ്രതിയായ ജുവലറി നിക്ഷേപത്തട്ടിപ്പ് വിവാദത്തിൽ പ്രശ്നപരിഹാരത്തിന് ലീഗ് സംസ്ഥാന കമ്മിറ്റി നിയോഗിച്ചത്‌ ഇദ്ദേഹത്തെയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.


പ്രശ്നപരിഹാരത്തിന്റെ ഭാഗമായി 30-നകം ജുവലറിയുടെ ആസ്തി-ബാധ്യത കണക്ക് സംസ്ഥാന കമ്മിറ്റിയെ അറിയിക്കണമെന്ന് ലീഗ് നേതൃത്വം നിർദേശിച്ചിരുന്നു. അതിനിടെ പ്രശ്നപരിഹാരത്തിന്റെ ഭാഗമായി മധ്യസ്ഥചർച്ചയ്ക്ക് വിളിച്ചുവരുത്തി മർദിച്ചെന്ന പരാതിയിൽ ഇദ്ദേഹത്തിനെതിരേ മേൽപ്പറമ്പ് പോലീസ് കേസെടുത്തിരുന്നു. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലാണ് മാഹിൻ ഹാജി.




Previous Post Next Post
Kasaragod Today
Kasaragod Today