കുമ്പള കോയിപ്പാടിയിൽ കർണാടക നിർമിത വൻ വിദേശ മദ്യശേഖരം പിടികൂടി ഒരാൾ അറസ്റ്റിൽ

 കുമ്പള: വാഹന പരിശോധനയ്ക്കിടയില്‍ കുമ്പള കോയിപ്പാടി ഡോക്ടേഴ്സ് ഹോസ്പിറ്റലിന് സമീപം വന്‍ മദ്യവേട്ട. കുമ്പളയില്‍ നിന്നും സീതാംഗോളി ഭാഗത്തേക്ക് വന്ന ഓട്ടോറിക്ഷയിലാണ് മദ്യം കടത്തിയിരുന്നത്. പോലിസ് സംഘം കൈ കാണിച്ചപ്പോള്‍ അല്പം മുമ്പില്‍ റിക്ഷ നിര്‍ത്തുകയും ഡ്രൈവര്‍ ഇറങ്ങി ഓടുകയുമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഓട്ടോയ്ക്ക് അടുത്തെത്തിയപ്പോഴാണ് വന്‍ തോതില്‍ മദ്യം അടങ്ങിയ ബോക്സ് ശ്രദ്ധയില്‍പ്പെട്ടത്. പോലീസുകാര്‍ പിന്നാലെ ഓടി ഡ്രൈവറെ പിടികൂടി.


മധൂര്‍ പാറക്കെട്ട് മീപ്പുഗിരി റോഡിലെ പരേതനായ മോഹനന്റെ മകന്‍ നവീന്‍ കെ (39) എന്നയാളെയാണ് പിടികൂടിയത്. കെഎല്‍ 60 സി 4715 രജിസ്ട്രേഷന്‍ ഉള്ള ഓട്ടോറിക്ഷയില്‍ 10 കാര്‍ഡ്് ബോര്‍ഡ് പെട്ടിക്കുള്ളില്‍ ആയി അടുക്കിവെച്ച നിലയിലാണ് മദ്യ കുപ്പികളും, മദ്യ പാക്കറ്റുകളും ഉണ്ടായിരുന്നത്. 180 മില്ലിയുടെ 48 കുപ്പി അടങ്ങിയ 10 പായ്ക്കറ്റുകളും, 180 മില്ലി അടങ്ങുന്ന ടെട്രാ 480 പാക്കറ്റ് ചാരായവുമാണ് പിടികൂടിയത്. കുമ്പള പോലീസ് സബ് ഇന്‍സ്പെക്ടര്‍ സോമയ്യ, ടീമംഗങ്ങളായ സന്തോഷ് കുമാര്‍, സജീഷ് കെ.കെ എന്നിവരാണ് മദ്യ വേട്ട നടത്തിയത്.


Previous Post Next Post
Kasaragod Today
Kasaragod Today