എസ്‌ഡിപി ഐ പ്രവർത്തകന്റെ കൊലപാതകം രണ്ട് പേർ കൂടി അറസ്റ്റിലായി, ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി

കണ്ണൂർ
: കണ്ണവത്തെ എസ്.ഡി.പി.ഐ പ്രവർത്തകൻ സയ്യിദ് മുഹമ്മദ്​ സലാഹുദ്ദീനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് ആർ.എസ്​.എസ്​ പ്രവർത്തകരെ കൂടി അന്വേഷണ സംഘം അറസ്​റ്റ്​ ചെയ്തു. ചൂണ്ടയിലെ അമൽരാജ് (22), റിഷിൽ (24) എന്നിവരാണ് അറസ്​റ്റിലായത്. ഇതോടെ കേസിൽ അറസ്​റ്റിലായവരുടെ എണ്ണം അഞ്ചായി. കണ്ണവം ചുണ്ടയിൽ സ്വദേശികളായ അഞ്ജുനിവാസിൽ അമൽരാജ്‌, ധന്യ നിവാസിൽ പ്രിബിൻ, ആഷ‌്ന നിവാസിൽ ആഷിഖ്‌ ലാൽ എന്നിവ രാണ്​ നേരത്തെ അറസ്​റ്റിലായത്​. ഇവർ റിമാൻഡിലാണ്​. കാറിൽ യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞ എട്ടിന‌് വൈകീട്ടാണ‌് സലാഹുദ്ദീനെ സഹോദരിമാരുടെ മുന്നിലിട്ട‌് വെട്ടിക്കൊന്നത‌്.
Previous Post Next Post
Kasaragod Today
Kasaragod Today