കോവിഡ് ഏറ്റവും അധികം ബാധിച്ചിരിക്കുന്ന മേഖലയാണ് സിനിമ സീരിയല്‍ മേഖല. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സീരിയല്‍ ചിത്രീകരണം വരെ നിര്‍ത്തി വെയ്‌ക്കേണ്ടി വന്നു. പിന്നീട് ഒരിടവേളയ്ക്ക് ശേഷം സീരിയല്‍ ചിത്രീകരണം പുനരാരംഭിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വീണ്ടും സീരിയലുകളുടെ ഷൂട്ടിങ് നിര്‍ത്തിവെക്കുകയാണ്. സീരിയല്‍ ലൊക്കേഷനുകളിലെ 42 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. പ്രധാന താരങ്ങള്‍ക്കടക്കമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
മഴവില്‍ മനോരമയിലെ ചാക്കോയും മേരിയും എന്ന സീരിയലിലെ 25 പേര്‍ക്കും കൂടത്തായി എന്ന സീരിയലിലെ ഒരാള്‍ക്കും സീ കേരളത്തിലെ ഞാനും നീയും എന്ന സീരിയല്‍ ലൊക്കേഷനിലെ 16 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതേ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട താരങ്ങളെല്ലാം നിരീക്ഷണത്തിലാണ്.
