മന്ത്രി വി.എസ് സുനില്‍കുമാറിന് കോവിഡ്

 തിരുവനന്തപുരം: കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് മന്ത്രിയുമായി ബന്ധപ്പെട്ടവരും സ്റ്റാഫും നിരീക്ഷണത്തില്‍ പോകും. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനില്‍കുമാര്‍. നേരത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്കിനും കായിക മന്ത്രി ഇ.പി ജയരാജനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് നടന്ന മന്ത്രിസഭായോഗത്തില്‍ സുനില്‍കുമാര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പങ്കെടുത്തത്.


Previous Post Next Post
Kasaragod Today
Kasaragod Today