സപ്ലൈകോ വിൽപനശാലകളുടെ സമയത്തിൽ മാറ്റം മുനിസിപ്പൽ / സിറ്റി കോർപ്പറേഷൻ പ്രദേശങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് ഏഴ് വരെയും പഞ്ചായത്തുകളിൽ രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെയുമാക്കിയാണ് പുതുക്കി നിശ്ചയിച്ചത്

 തിരുവനന്തപുരം: മുനിസിപ്പൽ / സിറ്റി കോർപ്പറേഷൻ പ്രദേശങ്ങളിൽ സപ്ലൈകോ വിൽപനശാലകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. രാവിലെ 10 മുതൽ വൈകീട്ട് ഏഴ് വരെയും പഞ്ചായത്തുകളിൽ രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെയുമാക്കിയാണ് പുതുക്കി നിശ്ചയിച്ചത്.


വിൽപനശാലകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ വൈകീട്ട് 7.30 വരെ ആക്കിയിരുന്നെങ്കിലും കോവിഡ് മൂലം വാഹന ഗതാഗത സൗകര്യം പൂർണ രീതിയിൽ ലഭ്യമല്ലാത്തതിനാലും വിവിധ അസൗകര്യങ്ങൾ ഉയർന്ന സാഹചര്യത്തിലുമാണ് പുന:ക്രമീകരണം നടത്തിയതെന്ന് സി.എം.ഡി അലി അസ്ഗർ പാഷ അറിയിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today