യു.പിയില്‍ പരിശീലനത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ്​ ട്രെയിനി പൈലറ്റ്​ മരിച്ചു


വാരണാസി: ഉത്തര്‍പ്രദേശിലെ അസംഗഡ്​ ജില്ലയില്‍ പരിശീലക വിമാനം തകര്‍ന്നുവീണ്​ ട്രെയിനി പൈലറ്റ്​ മരിച്ചു. അമേഠിയിലെ ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടായ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാന്‍ അക്കാദമി (ഇജി‌ആര്‍‌യു‌എ) യുടെ ഹെലികോപ്റ്ററാണ് തകര്‍ന്നത്. കൊണാര്‍ സരണ്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് പരിക്കേറ്റു.

സാരയ്​മീര്‍ ​പോലീസ്​ സ്​റ്റേഷന്​ കീഴിലെ കുഷ്​വപുരവ ​ഗ്രാമത്തിലാണ്​ സംഭവം. ഞായറാഴ്​ച രാവിലെ 11 മണിയോടെ ചെറുവിമാനം വയലില്‍ തകര്‍ന്നുവീഴുകയായിരുന്നു. നാല് പേരായിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. പൈലറ്റ് സംഭവ സ്ഥത്ത് തന്നെ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

മറ്റ് രണ്ട് പേര്‍ വിമാനത്തില്‍ നിന്ന് പാരച്ചൂട്ടില്‍ ചാടി രക്ഷപ്പെട്ടുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗ്രാമവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്​ പൊലീസ്​ സ്​ഥല​​ത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക്​ മാറ്റി.
أحدث أقدم
Kasaragod Today
Kasaragod Today