ഉത്തര്‍പ്രദേശില്‍ മുസ്‌ലിം യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചുകൊന്നു


ഉത്തര്‍പ്രദേശില്‍ ബാസിദ് ഖാന്‍ എന്ന മുസ്‌ലിം യുവാവിനെ മോഷണക്കുറ്റം ആരോപിച്ച്‌ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ബാസിദ് ഖാന് 32 വയസായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സമീപത്തെ സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് ചില സാധനങ്ങള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് മര്‍ദിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാസിദ് വെള്ളിയാഴ്ചയാണ് മരിച്ചത്.

ബാസിദ് ഖാനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്രൂരമായി മര്‍ദിച്ച ശേഷം നാട്ടുകാര്‍ ബാസിത്തിനെ പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.
ഉത്തര്‍പ്രദേശില്‍ ബാസിദ് ഖാന്‍ എന്ന മുസ്‌ലിം യുവാവിനെ മോഷണക്കുറ്റം ആരോപിച്ച്‌ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ബാസിദ് ഖാന് 32 വയസായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സമീപത്തെ സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് ചില സാധനങ്ങള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് മര്‍ദിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാസിദ് വെള്ളിയാഴ്ചയാണ് മരിച്ചത്.

ബാസിദ് ഖാനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്രൂരമായി മര്‍ദിച്ച ശേഷം നാട്ടുകാര്‍ ബാസിത്തിനെ പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.തന്നെ ക്രൂരമായി മര്‍ദിച്ചതായി ബാസിദ് ഖാന്‍ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ പുറമേക്ക് പരിക്കുകള്‍ ഇല്ലാതിരുന്നതിനാല്‍ ബാസിദിനെ ആശുപത്രിയിലെത്തിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.
Previous Post Next Post
Kasaragod Today
Kasaragod Today