ഉളിയത്തടുക്ക :കലാ കായിക സാംസ്‌കാരിക-സാമൂഹിക- സേവന-ചാരിറ്റി മേഖലകളിൽ ഇടപെടുക എന്ന ലക്ഷ്യത്തോടെ വോയ്‌സ് റഹ്മത്ത്നഗർ പ്രശസ്ത സാമൂഹിക പ്രവർത്തകൻ റിയാസ് കുന്നിൽ ഉൽഘടനം നിർവഹിച്ചു. യുവാക്കൾ ക്കിടയിൽ വർദ്ദിച്ച് വരുന്ന ലഹരി കഞ്ചാവ് മദ്യ മാഫിയകൾക്ക് അടിമ പ്പെടുന്നതിന് കരുതലാവാൻ ഈ കൂട്ടായിമയിലൂടെ സാധിക്കട്ടെ എന്ന് പ്രത്യാശ പ്രകടിപ്പിച്ചു . നർഷാദ് റഹ്മത്ത് സ്വാഗതവും മുഹമ്മദ് ഉളിയത്തടുക്ക അധ്യക്ഷത വഹിച്ചു . എസ് ഡി പി ഐ മധൂർ പഞ്ചയാത്ത് പ്രസിഡന്റ് സക്കറിയ മുട്ടത്തൊടി ,സെക്രട്ടറി ബിലാൽ ചൂരി , യൂത്ത് ലീഗ് വൈസ് പ്രഡിഡന്റ് മുസ്തഫ പള്ളം ,കാമ്പസ് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റ് ഇസ്ഹാഖ് ചൂരി , ഷെരീഫ് ചൂരി തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. ശിഹാബ് മഞ്ചത്തടുക്ക പരിപാടി നിയന്ദ്രിച്ചു .
വോയ്‌സ് ഓഫ് റഹ്മത്ത് നഗർ 2020 -2021 ഭാരവാഹികളായി നർഷാദ് പാണ്ടി പ്രസിഡണ്ടും ,സെക്രട്ടറിയായി സിദ്ദീഖിനെയും , ട്രഷററായി ബഷീറിനെയും തെരഞ്ഞെടുത്തു .അൻസാരി , നജീബ് ,ഹാഷിം , അബു തങ്ങൾ , ശിഹാബ് മഞ്ചത്തടുക്ക ,മുഹമ്മദ് ഉളിയത്തടുക്ക എന്നിവരെ മറ്റു കമ്മിറ്റി അംഗങ്ങളായും തിരഞ്ഞടുക്കുത്തു.
അഷ്‌റഫ്, റഷീദ്, സാലി, കാദർ ഉളിയത്തടുക്ക തുടങ്ങിയവർ സംബന്ധിച്ചു.
