അബുദാബിയില്‍ 380 കിലോ കഞ്ചാവുമായി 3 അംഗ സംഘത്തെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നു 4 ലക്ഷം ലഹരി ഗുളികകളും കണ്ടെടുത്തു.
ലഹരിമരുന്ന് വില്‍പന നടത്തിവന്ന ഇവരെക്കുറിച്ച് രഹസ്യവിവരം ലഭിച്ച പൊലീസ് തന്ത്രപൂര്‍വം പിടികൂടുകയായിരുന്നു. സംഘത്തിലെ മൂന്നാമന്‍ രാജ്യം വിടുന്നതിനിടെയാണ് പിടികൂടിയത്. പ്രതികള്‍ കുറ്റം സമ്മതിച്ചു. ഇവരെ പ്രോസിക്യൂഷന് കൈമാറി.
