കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ഭാര്യയുടെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയായില്ല,ഭർതൃമാതാവിനെതിരെ ഗാർഹിക പീഡനത്തിനും കേസ് , കൂടുതൽ അന്വേഷണം വേണമെന്നും ബന്ധുക്കൾ

 കാസര്‍കോട്: കരിവേടകത്ത് വിഷം ഉള്ളില്‍ച്ചെന്ന് യുവതിയുടെ മരണത്തിനുത്തരവാദി കോണ്‍ഗ്രസ് മണ്ഡലം പ്രസി‍ഡന്‍റും കുറ്റിക്കോല്‍ പഞ്ചായത്തംഗവുമായ ജോസാണെന്ന്   യുവതിയുടെ   ബന്ധുക്കള്‍,  കരിവേടകം സ്വദേശി ജോസ് പനത്തട്ടേലിനെതിരെയാണ് ഭര്‍തൃപീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസെടുത്തത്. 


ഈ മാസം 20നാണ് കരിവേടകം സ്വദേശി ജിനോ ജോസിനെ വിഷം ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയിലായ നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. 25ന് ജിനോ ജോസ് മരിച്ചു. എലിവിഷം കഴിച്ചതാണെന്നാണ് ഭര്‍ത്താവ് ജോസ് പൊലീസിനോട് പറഞ്ഞത്.



യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഉത്തരവാദി ജോസാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.


നിലവില്‍ ആത്മഹത്യപ്രേരണക്കും ഭര്‍തൃപീഡനത്തിനുമാണ് ഭര്‍ത്താവ് ജോസിനെതിരെ കേസെടുത്തിരിക്കുന്നത്. ജോസിന്‍റെ അമ്മ മേരിക്കെതിരെ ഗാര്‍ഹിക പീ‍ഡനത്തിനും കേസെടുത്തു. മരിച്ച ജിനോ ജോസിന് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ മൃതദേഹം ഇപ്പോഴും പരിയാരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം നടപടികളൊന്നും പൂര്‍ത്തീകരിച്ചട്ടില്ല. രണ്ട് ദിവസത്തിനകം പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് പൊലീസ് പറഞ്ഞു. പ്രതികളായ ജോസും അമ്മ മേരിയും കൊവിഡ് ബാധിതരാണ്. ഇരുവരേയും പടന്നക്കാട് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററിലേക്ക് മാറ്റി. ജിനോ ജോസ് ദമ്ബതികളുടെ നാല് മക്കളും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ്.


أحدث أقدم
Kasaragod Today
Kasaragod Today