പ്രായപൂർത്തി യാവാത്ത പെൺകുട്ടിയെ പലയിടത്തും കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

 ബദിയഡുക്ക: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട്‌ രജിസ്റ്റര്‍ ചെയ്‌ത പോക്‌സോ കേസിലെ പ്രതിയെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. കര്‍ണ്ണാടക, ഹുബ്ലി, മാഗഡി സ്വദേശിയും കനകപ്പാടിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ നീലകണ്‌ഠപ്പ (21)യെയാണ്‌ അറസ്റ്റു ചെയ്‌തത്‌. പ്രതിയെ കോടതി റിമാന്റു ചെയ്‌തു.ഇക്കഴിഞ്ഞ സെപ്‌തംബര്‍ മാസത്തിലാണ്‌ ഇയാള്‍ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. കര്‍ണ്ണാടക സ്വദേശിനിയുമായി ഇയാള്‍ കനകപ്പാടിയില്‍ എത്തുകയായിരുന്നു. അതിനു ശേഷം തൊട്ടടുത്ത മുറിയില്‍ കുടുംബസമേതം കഴിയുന്ന ക്വാര്‍ട്ടേഴ്‌സിലാണ്‌ കുട്ടിയെ താമസിപ്പിച്ചിരുന്നത്‌. എന്നാല്‍ പെണ്‍കുട്ടിയെ പലതവണ ബൈക്കില്‍ കയറ്റി കറങ്ങി നടക്കുന്നതില്‍ സംശയം തോന്നിയ പരിസര വാസികള്‍ വിവരം ചൈല്‍ഡ്‌ ലൈനില്‍ അറിയിച്ചു. അവര്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നു വ്യക്തമാവുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇതോടെ ഒളിവില്‍ പോയ പ്രതിയാണ്‌ ഇപ്പോള്‍ അറസ്റ്റിലായ നീലകണ്‌ഠപ്പ.


أحدث أقدم
Kasaragod Today
Kasaragod Today