ദുബായിൽ നിന്നും കരിപ്പൂരിലെത്തിയ കാസർകോട് സ്വദേശി യിൽ നിന്ന് 12.25ലക്ഷം രൂപ യുടെ സ്വർണം പിടികൂടി

 കാസര്‍കോട്‌: ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ കാസര്‍കോട്‌ സ്വദേശിയില്‍ നിന്നു 12.25 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി.കാസര്‍കോട്‌ സ്വദേശി തൈവളപ്പില്‍ ഹംസ (49)യില്‍ നിന്നുമാണ്‌ എയര്‍ കസ്റ്റംസ്‌ ഇന്റലിജന്‍സ്‌ സ്വര്‍ണ്ണം പിടികൂടിയത്‌. ട്രോളി ബാഗിലും ബാഗേജിലുമായി കടത്താന്‍ ശ്രമിച്ചതായിരുന്നു സ്വര്‍ണ്ണം. 245 ഗ്രാം സ്വര്‍ണ്ണമാണ്‌ പിടികൂടിയത്‌. ഇതിന്റെ വില 12.25 ലക്ഷം വരുമെന്ന്‌ കസ്റ്റംസ്‌ വ്യക്തമാക്കി. ദുബായില്‍ നിന്ന്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്സ്‌ വിമാനത്തിലാണ്‌ യാത്രക്കാരന്‍ എത്തിയത്‌.


أحدث أقدم
Kasaragod Today
Kasaragod Today