എടിഎം കാര്‍ഡുകള്‍ക്ക് പുതിയ നിയമം പ്രാബല്യത്തില്‍ വന്നു

 ന്യൂഡല്‍ഹി: എടിഎം തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ നിയമം നടപ്പിലാക്കി ആര്‍ബിഐ. എ ടി എം, ക്രെഡിറ്റ് – ഡെബിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.


ഇന്ത്യയിലോ വിദേശത്തോ ഓണ്‍ലൈന്‍ പേയ്മെന്റിന് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലെങ്കില്‍ ഇന്നുമുതല്‍ അവ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. കാര്‍ഡ് ക്ലോണിംഗ് തട്ടിപ്പുകള്‍ കുറക്കാനാണ് ഈ നീക്കം. ഈ നിയമം അനുസരിച്ച്, കാര്‍ഡ് ഉപയോഗിച്ചുള്ള പ്രതിദിന പണം ചെലവഴിക്കല്‍, എടിഎമ്മില്‍ നിന്നുള്ള പിന്‍വലിക്കല്‍ പരിധികള്‍ തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാനാകും.തങ്ങളുടെ കാര്‍ഡുകള്‍ ഉപയോഗിച്ച് എടിഎം, ഇ-വാണിജ്യം പോലുള്ള സേവനങ്ങള്‍ അനുവദിക്കുകയോ അനുവദിക്കാതിരിക്കുകയോ ചെയ്യാന്‍ കാര്‍ഡ് ഉടമകള്‍ക്ക് സാധിക്കും. എല്ലാ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കും നിയമം ബാധകമായിരിക്കും. മൊബൈല്‍ ആപ്പോ നെറ്റ് ബേങ്കിംഗോ ഉപയോഗിച്ച് അക്കൗണ്ടില്‍ പ്രവേശിച്ച് മെനുവിലെ സര്‍വീസസ് വിഭാഗത്തില്‍ എടിഎം കാര്‍ഡ്സ് എന്നത് തിരഞ്ഞെടുത്താല്‍, ആഭ്യന്തര, അന്താരാഷ്ട്ര പണം ചെലവഴിക്കലിന് സ്വയം പരിധി നിശ്ചയിക്കാനാകും.


Previous Post Next Post
Kasaragod Today
Kasaragod Today