കോവിഡ് പ്രതിരോധം: ജില്ലയിലെ ബാങ്കുകളിൽ സമയം നിജപ്പെടുത്തി

 കാസർകോട്: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ ബാങ്കുകളുടെ ശാഖകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി, സേവിങ്സ് അക്കൗണ്ടിൽ ബാങ്കിൽ പോയി പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനുമുള്ള സമയം നിജപ്പെടുത്തി.


ഒന്ന് മുതൽ അഞ്ച് വരെയുള്ള നമ്പറുകളിൽ സേവിങ്സ് അക്കൗണ്ട് നമ്പർ അവസാനിക്കുന്നവർക്ക് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ, ഉച്ചയ്ക്ക് 12.30 മുതൽ ഒന്ന് വരെയുള്ള സമയം ആദ്യ സെഷനിലെ എന്തെങ്കിലും പ്രവൃത്തി അവശേഷിക്കുന്നുണ്ടെങ്കിൽ പൂർത്തിയാക്കാൻ ഉപയോഗിക്കാം.


ആറ് മുതൽ ഒൻപത് വരെയുള്ള നമ്പറുകളിലും പൂജ്യം നമ്പറിലും സേവിങ്സ് അക്കൗണ്ട് നമ്പർ അവസാനിക്കുന്നവർക്ക് ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകീട്ട് നാല് വരെയുള്ള സമയത്തിൽ ബാങ്കിൽ പോകാം.


ഈ നിയന്ത്രണം സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും മാത്രം ബാധകമായിരിക്കുമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജർ അറിയിച്ചു.


أحدث أقدم
Kasaragod Today
Kasaragod Today