കഞ്ചാവ് കേസ് പ്രതിക്ക് 2 വർഷം തടവും പിഴയും

 കാസര്‍കോട്: കഞ്ചാവുകടത്തുകേസിലെ പ്രതിയെ കോടതി രണ്ടുവര്‍ഷം കഠിനതടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാസര്‍കോട് കുഡ്‌ലു പെരിയടുക്കയിലെ അബൂബക്കര്‍ സിദ്ദീഖിനെ(42)യാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതി ജഡ്ജ് രാജന്‍ തട്ടില്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി അധികതടവ് അനുഭവിക്കണം. 2016 നവംബര്‍ 13ന് ഉച്ചക്ക് 12.15 മണിയോടെ പെരിയടുക്കയില്‍ വെച്ച് അന്നത്തെ കാസര്‍കോട് എസ്.ഐ പി. അജിത്കുമാറാണ് 1.3 കിലോഗ്രാം കഞ്ചാവുമായി അബൂബക്കര്‍ സിദ്ദീഖിനെ പിടികൂടിയത്. സി.ഐ അബ്ദുറഹീം കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി എം. അബ്ദുല്‍സത്താര്‍ ഹാജരായി.


أحدث أقدم
Kasaragod Today
Kasaragod Today