കാസര്‍കോട്‌ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും വര്‍ഷങ്ങളായുള്ള കുടിവെള്ള പ്രശ്‌നത്തിനു പരിഹാരമാകുന്നു: കൂറ്റന്‍ ജലസംഭരണി തയ്യാര്‍

 കാസര്‍കോട്‌: കാസര്‍കോട്‌ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും വര്‍ഷങ്ങളായുള്ള കുടിവെള്ള പ്രശ്‌നത്തിനു പരിഹാരമാകുന്നു. ഒന്നര കിലോമീറ്റര്‍ നീളത്തില്‍ അവശേഷിക്കുന്ന പൈപ്പിടല്‍ പൂര്‍ത്തിയായാല്‍ കിഫ്‌ബി പദ്ധതി മുഖേന കോടികള്‍ ചെലവഴിച്ചു നിര്‍മ്മിച്ച കുടിവെള്ള പദ്ധതികള്‍ കമ്മീഷന്‍ ചെയ്യും.

പയസ്വിനി പുഴയിലെ ബാവിക്കരയില്‍ പുതുതായി സ്ഥാപിച്ച 55 ദശലക്ഷം ബില്യണ്‍ ലിറ്റര്‍ ശേഷിയുള്ള കുടിവെള്ള പദ്ധതിയില്‍ നിന്നാണ്‌ വെള്ളം എത്തിക്കുന്നത്‌. ഇങ്ങനെ എത്തുന്ന വെള്ളം വിദ്യാനഗര്‍ വാട്ടര്‍ അതോറിറ്റി വളപ്പില്‍ സ്ഥാപിച്ചിട്ടുള്ള 21 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ളതും അഞ്ചുലക്ഷം ലിറ്റര്‍ സംഭരണ ശേഷി ഉള്ളതുമായ ടാങ്കുകളില്‍ എത്തിക്കും. ഈ രണ്ടു സംഭരണികളുടെയും നിര്‍മ്മാണം പൂര്‍ത്തിയായി. ഇവിടെ നിന്ന്‌ ശുദ്ധീകരിച്ച ജലം പുലിക്കുന്നില്‍ സ്ഥാപിച്ചിട്ടുള്ള എട്ടുലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള സംഭരണിയിലെത്തിച്ചാണ്‌ വിതരണം ചെയ്യുക. വിദ്യാനഗറില്‍ നിന്നു പുലിക്കുന്നിലേയ്‌ക്കുള്ള പൈപ്പ്‌ ലൈനില്‍ ഏതാനും ദൂരത്തേയ്‌ക്കുമാത്രമാണ്‌ ഇനി പൈപ്പിടാനുള്ളത്‌. ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ്‌ അവശേഷിച്ച ഭാഗത്തെ പൈപ്പിടല്‍ വൈകുന്നതെന്നു അധികൃതര്‍ പറഞ്ഞു.


أحدث أقدم
Kasaragod Today
Kasaragod Today