കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കാസർകോട് സ്വദേശി പരിയാരത്ത് മരണപ്പെട്ടു

 കൊവിഡ് ബാധിച്ച് പരിയാരം മെഡിക്കൽ കോളജിൽ  ചികിത്സയിലായിരുന്ന ആൾ മരിച്ചു. കൊടിയമ്മ കുറ്റ്യാളം ഹൗസിൽ കെ എം ശാഫി(48)യാണ് ഞായറാഴ്ച രാത്രി എട്ടുമണിയോടെ മരിച്ചത്. ഖബറടക്കം കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടക്കും. ഒരാഴ്ചമുമ്പാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.


ഭാര്യ: പരേതനായ ഉളുവാർ യു കെ മുഹമ്മദ് ഹാജിയുടെ മകൾ സക്കീന. മക്കൾ: ഫാത്തിമത്ത് ശിഫാന, മുഹമ്മദ് ശിബിലി


أحدث أقدم
Kasaragod Today
Kasaragod Today