ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5022 പേർക്ക്, സമ്പർക്കം4257 , കോവിഡ് മുക്തരായത്7469 പേർ, മരണം 21

 ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5022 പേർക്ക്, സമ്പർക്കം4257 ,

കോവിഡ് മുക്തരായത്7469 പേർ, മരണം 21

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് കൊവിഡ്. 4257 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 647 പേരുടെ ഉറവിടം വ്യക്തമല്ല. രോഗബാധിതരില്‍ 59 ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. രോഗബാധിതരായി മരിച്ചത് 21 പേര്‍. 7469 പേരാണ് രോഗമുക്തി നേടിയത്. 92,731 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

36599 സാംപിളുകളാണ് ഇന്ന് പരിശോധിച്ചത്. രോഗവ്യാപനം ഉച്ഛാസ്ഥായിലെത്തുന്നത് തടയാനാണ് ഇതുവരെ ശ്രമിച്ചത്. ഇതുവഴി രോഗവ്യാപനം തടയാനും ചികിത്സാ സംവിധാനം ശക്തിപ്പെടുത്താനും സാധിച്ചു. ഇതുവഴി രോഗത്തെക്കുറിച്ച്‌ കൂടുതല്‍ പഠിക്കാനും ജീവന്‍ രക്ഷിക്കാനുള്ള ഉപായങ്ങളും പഠിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today