കാസർകോട്: ജനറൽ ആശുപത്രിയിലെ ആറ് ഡോക്ടർമാർക്ക് കോവിഡ്. ഇതിനുപുറമെ ഏതാനും ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ചയാണ് ഡോക്ടർമാർ പരിശോധന നടത്തിയത്. ഫലം പോസിറ്റിവായതോടെ ഡോക്ടർമാരുമായും ജീവനക്കാരുമായും സമ്പർക്കം പുലർത്തിയവർ ക്വാറൻറീനിലായി.