ഹത്രാസ് പീഡനം: ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നിലിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ ഡി.സി.സി ഓഫീസില്‍ സത്യഗ്രഹം നടത്തി

 കാസര്‍കോട്: ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുക എന്നാവശ്യപ്പെട്ടും എ.ഐ.സി.സി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കും എതിരായ യു.പി പൊലീസിന്റെ അതിക്രമത്തില്‍ പ്രതിഷേധിച്ചും കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നിലിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ ഡി.സി.സി ഓഫീസില്‍ സത്യഗ്രഹം നടത്തി.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജി. രതികുമാര്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.കെ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.എ അഷ്‌റഫലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ്, ഡി.സി.സി ഭാരവാഹികളായ എം.സി പ്രഭാകരന്‍, കരുണ്‍ താപ്പ, സി.വി ജെയിംസ്, എം. കുഞ്ഞമ്പു നമ്പ്യാര്‍, ഗീത കൃഷ്ണന്‍, ധന്യ സുരേഷ്, കെ. ഖാലിദ്, എ. വാസുദേവന്‍, അര്‍ജുനന്‍ തായലങ്ങാടി, പുരുഷോത്തമന്‍ നായര്‍, സി. രവി, ഉസ്മാന്‍ കടവത്ത്, പി.കെ വിജയന്‍, രഞ്ജിത്ത് കാറഡുക്ക സംബന്ധിച്ചു.കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് രാവിലെ 10 മുതല്‍ ഉച്ചക്ക് 12 വരെയായിരുന്നു സത്യഗ്രഹം.


أحدث أقدم
Kasaragod Today
Kasaragod Today