പതിവു തെറ്റിക്കാതെ അന്‍പത്തിയൊന്നാം ജന്മദിനത്തിലും രക്തദാനം നടത്തി ഡോ. ജനാര്‍ദ്ദന നായിക്‌

 കാസര്‍കോട്‌: അന്‍പത്തിയൊന്നാം ജന്മദിനത്തിലും പതിവു തെറ്റിക്കാതെ ജനറല്‍ ആശുപത്രിയിലെ ഡോ. സി എച്ച്‌ ജനാര്‍ദ്ദന നായിക്‌. ആശുപത്രിയില്‍ രക്തദാനം ചെയ്‌തും വീട്ടു പറമ്പില്‍ ആപ്പിള്‍ തൈ നട്ടുപിടിപ്പിച്ചുമാണ്‌ ഇദ്ദേഹം തന്റെ പിറന്നാള്‍ ആഘോഷിച്ചത്‌. ഐ എം എ ജില്ലാ പ്രസിഡണ്ട്‌, റോട്ടറി ക്ലബ്ബ്‌ പ്രസിഡണ്ട്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോ. ജനാര്‍ദ്ദന നായിക്‌ 20 വര്‍ഷം മുമ്പാണ്‌ കാസര്‍കോട്‌ ജനറല്‍ ആശുപത്രിയില്‍ എത്തിയത്‌. അതിനു ശേഷം ഓരോ പിറന്നാള്‍ ദിനത്തിലും ആശുപത്രിയില്‍ രക്തം ദാനം ചെയ്യും. അന്‍പത്തിയൊന്നാം വയസ്സിലും ഈ പതിവ്‌ മാറ്റാന്‍ തയ്യാറാകാത്ത ഡോക്‌ടര്‍ക്കു ഒരു ആഗ്രഹമുണ്ട്‌. സര്‍വ്വീസില്‍ നിന്നു പിരിഞ്ഞാലും കഴിയുന്നത്ര കാലം ഓരോ പിറന്നാളും ഇതേ രീതിയില്‍ ആഘോഷിക്കണമെന്ന്‌ പതിവു പോലെ ഭാര്യ രൂപശ്രീ മക്കളായ ഹിമജാ ഭായ്‌, തേജസ്‌ എന്നിവര്‍ക്കൊപ്പമാണ്‌ ഇത്തവണയും പിറന്നാള്‍ ആഘോഷിച്ചത്‌.

കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെ പഠനകാലത്താണ്‌ രക്തദാനം ആരംഭിച്ചത്‌. അഞ്ചുവര്‍ഷം മെഡിക്കല്‍ കോളേജിലും 16 വര്‍ഷമായി കാസര്‍കോട്‌ ജനറല്‍ ആശുപത്രിയിലുമാണ്‌ രക്തദാനം നടത്തിയത്‌.


أحدث أقدم
Kasaragod Today
Kasaragod Today