കൊവിഡ് 19 പ്രതിരോധം: ഹോമിയോപ്പതിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.

 കോഴിക്കോട്: കൊവിഡ് 19ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഹോമിയോപ്പതിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാകണമെന്ന് ഇ. ടി മുഹമ്മദ് ബഷീര്‍ എംപി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും അദ്ദേഹം കത്തയച്ചു. 

ഇന്ത്യയില്‍ ഹോമിയോ ചികിത്സക്ക് വലിയ പ്രാമുഖ്യം നല്‍കിയ സംസ്ഥാനമാണ് കേരളം. മിക്കവാറും എല്ലാ സ്ഥലങ്ങളിലും ഹോമിയോ ഡിസ്പന്‍സറികളുണ്ട്. ഡോക്ടര്‍മാര്‍ അടക്കം ഈ മേഖലയില്‍ നൂറു കണക്കിന് വിദഗ്ദന്മാരുമുണ്ട്. ആയുഷ് എന്ന പദ്ധതി സര്‍ക്കാര്‍ നിയന്ത്രത്തിലുള്ളതും കൃത്യമായ ഭരണസംവിധാനമുള്ളതുമാണ്. കൊവിഡ് പ്രതിരോധ നടപടികളില്‍ ഹോമിയോ മരുന്ന് ഉപയോഗപ്പെടുത്തുന്നതിന് ഇത് സംബന്ധിച്ച മാര്‍ഗരേഖയില്‍ പറയുകയും ചെയ്തിട്ടുണ്ട്.


ഹോമിയോ മരുന്നുകളുടെ ഫലസിദ്ധി സംബന്ധിച്ച്‌ പല അനുഭവസ്ഥരും സാക്ഷ്യം വഹിക്കുന്നുണ്ട്. ഇവ കൂടി പരിഗണിച്ച്‌ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം ഇന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഹോമിയോപ്പതി കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ അവലംഭിക്കുന്നത് എന്തുകൊണ്ടും യുക്തിഭദ്രവും പ്രായോഗികകവുമാണ്. ഈ കാര്യങ്ങള്‍ സമഗ്രമായി പരിശോധിച്ച്‌ നടപടി സ്വീകരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.


Previous Post Next Post
Kasaragod Today
Kasaragod Today