171 കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയിൽ, കടത്താൻ ഉപയോഗിച്ച ലോറിയെയും ഡ്രൈവറേയും കാസർകോട്ട് കസ്റ്റഡിയിൽ എടുത്തു

 വണ്ടൂര്‍: 171 കിലോ കഞ്ചാവുമായി മൂന്നുപേര്‍ വണ്ടൂരില്‍ എക്സൈസ് സംഘത്തി​ന്‍െറ പിടിയിലായ സംഭവത്തില്‍ ആന്ധ്രയില്‍നിന്ന്​ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ലോറിയും ഡ്രൈവറെയും എക്സൈസ് സംഘം കസ്​റ്റഡിയിലെടുത്തു. പാലക്കാട് പട്ടാമ്ബി സ്വദേശി തിരുമിറ്റക്കോട് കറുകപുത്തൂര്‍ പള്ളിക്കര വളപ്പില്‍ അലിയെയാണ് (37) കടപ്പയില്‍നിന്നും സിമന്‍റ്​ കയറ്റി വരവേ മലപ്പുറം എക്സൈസ് അധികൃതരുടെ നിര്‍ദേശപ്രകാരം കൂത്തുപറമ്ബ് സി.ഐ രാഗേഷ് കാസര്‍കോട്​ പെരിയയില്‍ വെച്ച്‌ കസ്​റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ലോറിയും പ്രതി അലിയെയും മലപ്പുറത്ത് എത്തിക്കുകയായിരുന്നു. ഇയാളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്​ ചെയ്തു. സ്​​േറ്റഷനറി ഉല്‍പന്നങ്ങളാ​െണന്ന് തെറ്റിദ്ധരിപ്പിച്ച്‌ മിനി ലോറിയില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് കഴിഞ്ഞ ദിവസം വണ്ടൂരില്‍ പിടികൂടിയിരുന്നത്.


ആന്ധ്രയില്‍നിന്ന് സിമന്‍റ്​ നിറച്ച വലിയ ലോറിയിലെത്തിച്ച കഞ്ചാവ് മിനിലോറിയിലെത്തി കണ്ണൂര്‍ അതിര്‍ത്തിയില്‍ വെച്ചാണ് പ്രതികള്‍ കൈപ്പറ്റിയത്. ആന്ധ്രയില്‍നിന്ന് കഞ്ചാവ്​ എത്തിച്ച വലിയ ലോറിയും ഡ്രൈവറുമാണ് കാസര്‍കോട്​ പിടിയിലായത്.


Previous Post Next Post
Kasaragod Today
Kasaragod Today