രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധനയില്‍ 15.66 ലിറ്റര്‍ ഗോവ മദ്യവുമായി കാസര്‍കോട് ടൗണില്‍ ഒരാള്‍ പിടിയിലായി:സുനിലിനെതിരെയാണ് കേസെടുത്തത്
കാസര്‍കോട് സ്‌പെഷല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ വി .വി. സന്തോഷ് കുമാറും പാര്‍ട്ടിയും ചേര്‍ന്ന് കാസര്‍ഗോഡ് ടൗണില്‍ ഐബിയുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍, 15.66 ലിറ്റര്‍. (87×180)ഗോവ മദ്യം കൈവശം വച്ചതിന് സുനില്‍ എന്നയാള്‍ക്കെതിരെ കേസെടുത്തു. കോവിഡ് 19 രോഗവ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രതിയെ തല്‍സമയം അറസ്റ്റ് ചെയ്തിട്ടില്ല. പാര്‍ട്ടിയില്‍ പി ഒ ബിജോയി , സി ഇ ഒ ശൈലേഷ് കുമാര്‍. പി ഡ്രൈവര്‍ ദിജിത്ത് എന്നിവര്‍ ഉണ്ടായിരുന്നു.
