ബിജെപി അനുകൂല നിലപാടെടുത്തത്തിന്റെ പേരിൽ വിവാദത്തിലായ ഫേസ്ബുക്ക് ഇന്ത്യ എക്‌സിക്ക്യൂട്ടീവ് അങ്കി ദാസ് രാജിവച്ചു.

 ഫേസ്ബുക്ക് ഇന്ത്യ എക്‌സിക്ക്യൂട്ടീവ് അങ്കി ദാസ് രാജിവച്ചു. ചുമതലയിലിരിക്കെ ഹിന്ദുത്വ സംഘടനകളുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് അനുകൂലമായി അങ്കി ദാസ് നിലപാടെടുത്തെന്ന വെളിപ്പെടുത്തല്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ വിവാദങ്ങളുടെ പശ്ചാതലത്തിലല്ല അങ്കി ദാസ് പടിയിറങ്ങുന്നതെന്ന് ഫേസ്ബുക്ക് അറിയിച്ചു.


കഴിഞ്ഞയാഴ്ച അങ്കി ദാസ് ഒരു പാര്‍ലമെന്ററി പാനലിന് മുന്നില്‍ ഹാജരായിരുന്നു. ഫെയ്‌സ്ബുക്കിലെ സ്വകാര്യതയുമായി ബന്ധപ്പെട്ടുയര്‍ന്ന ആശങ്കകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പാനല്‍ അങ്കിദാസുമായി കൂടിക്കാഴ്ച നടത്തിയത്. ഏകദേശം രണ്ട് മണിക്കൂറോളം അങ്കിദാസ് പാനലിന്റെ ചോദ്യങ്ങള്‍ നേരിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.




Previous Post Next Post
Kasaragod Today
Kasaragod Today