47 കളികള്‍ കഴിഞ്ഞു, എന്നിട്ടും പ്ലേ ഓഫ് ഉറപ്പിക്കാനാവാതെ ഏഴ് ടീമുകള്‍, ഇത് ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ആദ്യം

 എന്തുകൊണ്ടാണ് ഐപിഎല്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗാവുന്നത് എന്നതിന് ഉത്തരമാണ് ഈ വര്‍ഷത്തെ ഐപിഎല്‍ സീസണ്‍. ആകെയുള്ള 56 ലീഗ് മത്സരങ്ങളില്‍ 47 എണ്ണം പിന്നിട്ടിട്ടും ഇനിയും ഔദ്യോഗികമായി പ്ലേ ഓഫ് ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ലാത്ത 7 ടീമുകള്‍ ഇത്തവണയുണ്ട് എന്നതാണ് മറ്റ് ടൂര്‍ണമെന്റുകളില്‍ നിന്നും ഐപിഎല്ലിനെ വേറിട്ടു നിര്‍ത്തുന്നത്.


ലീഗ് മത്സരങ്ങളുടെ 83.92 ശതമാനം മത്സരങ്ങളും പിന്നിട്ടിരിക്കുന്നു. എന്നാല്‍ ഇന്ന് നടക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുംബൈ ഇന്ത്യന്‍സ് മത്സരത്തിലാകും പ്ലേ ഓഫിലെത്തുന്ന ആദ്യ ടീം ഏതെന്ന് വ്യക്തമാകുക.


നിലവില്‍ 11 കളികളില്‍ നിന്ന് 7 ജയവും തോല്‍വിയുമായി മുംബൈ ഇന്ത്യന്‍സാണ് പട്ടികയില്‍ ഒന്നാമതുള്ളത്.



ബാംഗ്ലൂരിനും 14 പോയിന്റാണ്. ഇന്ന് വിജയിക്കുന്ന ടീമിന് പ്ലേ ഓഫ് ഉറപ്പാണ്. അതേസമയം സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ഇന്നലെ നടന്ന കളിയില്‍ ഡല്‍ഹി വിജയിച്ചിരുന്നെങ്കില്‍ പ്ലേ ഓഫ് കടക്കുന്ന ആദ്യ ടീം ഡല്‍ഹി ആകുമായിരുന്നു. എന്നാല്‍ ഹൈദരാബാദിനെതിരെ 88 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഡല്‍ഹി ഏറ്റുവാങ്ങിയത്.




Previous Post Next Post
Kasaragod Today
Kasaragod Today