ഐ.എസ്.എല്‍ ഏഴാം സീസണ്‍ നവംബര്‍ 20 മുതല്‍ ഗോവയില്‍ നടക്കും. കേരള ബ്ലാസ്റ്റേഴ്സും എ.ടി.കെ മോഹന്‍ ബഗാനും തമ്മിലാണ് ഉദ്ഘാടന മത്സരം.11 ടീമുകളാണ് ഈ സീസണില്‍ മത്സരിക്കുന്നത്. കോവിഡ് കാരണം എല്ലാ മത്സരങ്ങളും ഗോവയിലാണ് നടക്കുന്നത്. കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല.
ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം – ഫതോര്‍ഡ്, ജി.എം.സി അത്‌ലറ്റിക് സ്റ്റേഡിയം, തിലക് മൈതാന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം. എല്ലാദിവസം രാത്രി ഏഴരക്ക് കളി തുടങ്ങും. ഞായറാഴ്ചകളിൽ രണ്ട് മത്സരങ്ങളുണ്ടാകും. ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാന്‍ എഫ്‌സിയുമാണ് ഈ സീസണ്‍ ഐ.എസ്.എല്ലിനെ ശ്രദ്ധേയമാക്കുന്നത്. ഐഎസ്എൽ ഫുട്ബോൾ ക്ലബ് എടികെയും ഐ ലീഗ് ക്ലബ് കൊൽക്കത്ത മോഹൻ ബഗാനും ലയിച്ച് രൂപം കൊണ്ട ക്ലബ്ബാണ് എടികെ മോഹൻ ബഗാൻ.
നവംബര്‍ 27നാണ് ആദ്യ കൊല്‍ക്കത്ത ഡര്‍ബി. ഐഎസ്എല്ലില്‍ മൂന്ന് കിരീടങ്ങളുമായി മികച്ച ക്ലബ്ബുകളിലൊന്നാണ് എടികെ. ഇതോടെ ആകെ 115 മത്സരങ്ങളാണ് ഈ സീസണില്‍ ഉണ്ടാവുക. കഴിഞ്ഞ സീസണിലേക്കാള്‍ 20 മത്സരങ്ങള്‍ അധികമുണ്ടാവും.
